മകന്‍ ഉപേക്ഷിച്ച ദുഖത്തില്‍ മഡോണ….

ലോകപ്രശസ്ത ഗായികയും നടിയുമായ പോപ്പ് താരം മഡോണയുടെ പ്രകടനത്തില്‍ ആരാധകര്‍ മണിക്കൂറുകളോളം എല്ലാം മറന്ന് നിന്ന് പോകാറുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഒരു ശീലമാണത്. അത്രയധികം മാസ്മരികമായ ചുവട് വയ്പുകളിലൂടെയും സ്വരമാധുരിയിലൂടെയുമാണ് മഡോണ ആരാധകരെ ത്രസിപ്പിക്കാറുള്ളത്. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ പോലും തിരിച്ചറിയുന്ന പ്രശസ്തിയും കോടികളുടെ സ്വത്തുമുണ്ടായിട്ടും മകനെ ആകര്‍ഷിക്കാന്‍ സാക്ഷാല്‍ മഡോണയ്ക്ക് സാധിച്ചിട്ടില്ല. അങ്ങനെ വരുമ്പോള്‍ ഈ സ്വത്തിനും മുതലിനും പ്രശസ്തിക്കുമെന്ത് കാര്യമെന്ന് ആര്‍ക്കെങ്കിലും തോന്നിയാലും അവരെ കുറ്റം പറയാനാവില്ല. മകനായ റോക്കോ തന്നെ ഉപേക്ഷിച്ച് അവന്റെ അച്ഛനായ ഗ്വേ റിറ്റ്ചിക്കൊപ്പം പോയതിന്റെ വേദന മഡോണയ്ക്ക് മറക്കാനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

15കാരനായ തന്റെ മകന്‍ റോക്കോയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസില്‍ താന്‍ മുന്‍ ഭര്‍ത്താവ് റിറ്റിചിയോട് പരാജയപ്പെട്ടതായി മഡോണ സമ്മതിച്ചിട്ടുണ്ട്.തന്റെ മകന് തന്നോടൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും അവന്‍ അച്ഛനൊപ്പം പോകാന്‍ താല്‍പര്യമെടുത്തുവെന്നും മഡോണ തന്റെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.തന്റെ റിബല്‍ ഹേര്‍ട്ട് ടൂറിന്റെ ഭാഗമായി ന്യൂസിലാന്റിലെ വേദിയില്‍ വച്ച് മഡോണ പൊട്ടിക്കരഞ്ഞതിനെ തുടര്‍ന്നാണ് ഈ യാഥാര്‍ത്ഥ്യം വെളിച്ചത്ത് വന്നിരിക്കുന്നത്. തുടര്‍ന്ന് മകനോടുള്ള തന്റെ സ്‌നേഹം അവര്‍ ജനക്കൂട്ടത്തോട് വേദനയോടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു അമ്മയ്ക്ക് മകനോടുള്ള സ്‌നേഹത്തേക്കാള്‍ വലിയ സ്‌നേഹമില്ലെന്നാണ് ഓക്ക്‌ലാന്റിലെ സ്‌റ്റേജില്‍ വച്ച് അവര്‍ വിളിച്ച് പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് ലാ വി എന്‍ റോസ് എന്ന ഗാനം മകന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാനും മഡോണ മറന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെക്കുറിച്ച് മകന്‍ കേള്‍ക്കുമെന്നും തനിക്ക് അവനെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് തിരിച്ചറിയുമെന്നും താന്‍ പ്രതീക്ഷിക്കുന്നുവെന്നും മഡോണ പറയുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റോക്കോ മഡോണയെ വിട്ട് പോവുകയും ബ്രിട്ടനിലുള്ള സിനിമാസംവിധായകനായ അച്ഛന്‍ റിറ്റിചിക്കടുത്തേക്ക് പോവുകയും ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്.തുടര്‍ന്ന് തിരിച്ച് വരാനുള്ള മഡോണയുടെ അഭ്യര്‍ത്ഥനകളെല്ലാം റോക്കോ നിഷ്‌കരുണം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക് കോടതിയില്‍ നിന്നും പുറത്ത് വന്ന ഇത് സംബന്ധിച്ച ഉത്തരവും അവന്‍ മാനിച്ചിരുന്നില്ല. ക്രിസ്മസിന് മഡോണയുടെ യുഎസിലുള്ള വീട്ടിലേക്ക് തിരിച്ച് വരാനായിരുന്നു ഉത്തരവ്. എന്നാല്‍ ബ്രിട്ടനില്‍ അച്ഛനൊപ്പം താമസിക്കാനായിരുന്നു റോക്കോ മുന്‍ഗണന നല്‍കിയിരുന്നത്.താന്‍ ഇപ്പോള്‍ ഒരു തോല്‍ക്കുന്ന യുദ്ധത്തിലാണ് പോരാടിക്കൊണ്ടിരിക്കുന്നതെന്നും മകനെ ബ്രിട്ടനില്‍ നില്‍ക്കാന്‍ അനുവദിക്കാന്‍ നിര്‍ബന്ധിതയായെന്നും മഡോണ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

താന്‍ കേസില്‍ ജയിക്കുമെന്ന പ്രതീക്ഷ കുറവാണെന്നാണ് 57 കാരിയായ മഡോണ പറയുന്നത്.എന്നാല്‍ സമാധാന ഡീലിന്റെ ഭാഗമായി തന്റെ മകന് മുകളില്‍ ഒരു രക്ഷിതാവിന്റെ സ്വാധീനം ചെലുത്താനുള്ള അവകാശം നിലനിര്‍ത്തുന്നതിനായി മഡോണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ലണ്ടനിലെ ഹൈക്കോടതിയുടെ ഫാമിലി ഡിവിഷനില്‍ ഇത് സംബന്ധിച്ച് ഒരു പുതിയ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് പറഞ്ഞ് പരിഹരിക്കാന്‍ ഒരു ജഡ്ജി അവരോട് നിര്‍ദേശിച്ചിട്ടുമുണ്ട്.മഡോണ, റിറ്റ്ചി, റോക്കോ എന്നിവരുടെ അഭിഭാഷകര്‍ തമ്മില്‍ നടത്തിയ വിലപേശലുകളുടെയും ചര്‍ച്ചകളുടെയും ഫലമായി താല്‍ക്കാലിക യുദ്ധവിരാമം ഈ വിഷയത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ അച്ഛനൊപ്പം താമസിക്കാനുള്ള മകന്റെ ആഗ്രഹം അനുസരിച്ച് അവനെ വിട്ട് കൊടുക്കാന്‍ മഡോണ തയ്യാറല്ലെന്നും നിയമയുദ്ധം തുടരാനാണ് തീരുമാനമെന്നും അവരുടെ സുഹൃത്തുക്കളില്‍ ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.2008ലാണ് ദമ്പതികള്‍ വേര്‍പിരിഞ്ഞിരുന്നത്. ഡിവോഴ്‌സ് സെറ്റില്‍മെന്റിന്റെ ഭാഗമായി റിറ്റ്ചിക്ക് 50 മില്യണ്‍ പൗണ്ടിന്റെ സമ്പത്ത് ലഭിച്ചിരുന്നു. ഇതില്‍ വില്‍റ്റ്‌ഷെയര്‍ കണ്‍ട്രി എസ്റ്റേറ്റും ഉള്‍പ്പെടുന്നു. തന്റെ മകന് അവന്റേതായ സ്‌സേും സ്വാതന്ത്ര്യവും വേണമെന്നാണ് റിറ്റ്ചി വാദിച്ചിരുന്നത്.

Top