പൃഥ്വി അല്‍പ്പം ചൂടനാണ്, ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമ; ലൂസിഫറിന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍

സംവിധായകനായി പൃഥ്വിരാജ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം, നടനായി മോഹന്‍ലാലും എത്തുമ്പോള്‍ ലൂസിഫറിന് വിശേഷണങ്ങള്‍ ഏറെയാണ്. ചിത്രത്തിന്റെ ഓരോ വാര്‍ത്തകള്‍ അറിയാനായി ആരാധകരും കാത്തിരിപ്പിലാണ്. പൃഥ്വിരാജ് എന്ന സംവിധയകന്‍ തന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയായിരുന്നെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വി അല്‍പ്പം ചൂടനാണ് എന്ന പറഞ്ഞാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. കൊച്ചിയില്‍ ലൂസിഫറിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു ലാല്‍.

‘പൃഥ്വി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ എന്നുപറയുന്നത് സിനിമയുടെ മേധാവിയാണ്. കമാന്‍ഡിംഗ് പവര്‍ വേണ്ടിവരും അതിലൊക്കെ പൃഥ്വിരാജ് ഇഴകി ചേര്‍ന്നു കഴിഞ്ഞു.എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന ആളാണ് പൃഥ്വിരാജ്. സിനിമയെ പോസിറ്റീവായും സീരിയസായും സമീപിക്കുന്ന ആളാണയാള്‍. സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അതപ്പോള്‍ അങ്ങനെ സംഭവിക്കുന്നതാണ്. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്, അയാളുടെ അച്ഛനെ പോലെ’ -മോഹന്‍ലാല്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളുമുള്ള ചിത്രമായിരിക്കും ലൂസിഫറെന്ന് ലാല്‍ വ്യക്തമാക്കി. ‘പഴയ ഒരുപാട് സംഭവങ്ങള്‍ സിനിമയിലുണ്ടാകും. നിങ്ങള്‍ കണ്ട കുറേ സംഭവങ്ങള്‍. പക്ഷേ അതെല്ലാം പുതിയ ശൈലിയില്‍ സിനിമയില്‍ കാണാം. ഇരുട്ടിന്റെ രാജകുമാരന്‍ മാത്രമല്ല ലൂസിഫര്‍. വളരെ പോസിറ്റീവ് ആയ ഒരാള്‍ കൂടിയാണ്. ലൂസിഫര്‍ ദൈവത്തിന് പ്രിയപ്പെട്ടവന്‍ കൂടിയാണ്. അദ്ദേഹത്തെ എങ്ങനെ നിങ്ങള്‍ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ സിനിമയും. സ്‌നേഹത്തോടെ കണ്ടാല്‍ സ്‌നേഹമുണ്ടാകും, അല്ലാതെയാണെങ്കില്‍ മോശക്കാരനും’ -ലാല്‍ പറഞ്ഞു.

Latest
Widgets Magazine