മോഹന്‍ലാല്‍ വീണ്ടും കുരുക്കില്‍ !.. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍

ന്യുഡല്‍ഹി :മോഹന്‍ലാല്‍ വീണ്ടും മറ്റൊരു കുടുക്കില്‍ വീണു. ബഹുമാന സൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥാനം ആലങ്കാരികമാണെങ്കിലും അത് ലഭിക്കുമ്പോള്‍ കര്‍ശനമായ ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. അത് പാലിക്കുന്നതില്‍ മോഹന്‍ലാല്‍ വീഴ്ച്ചവരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.മുന്‍പ് നോട്ട് പ്രതിസന്ധിയില്‍ അഭിപ്രായം പറഞ്ഞ് വെട്ടിലായതിനു പുറകെ ഇത മറ്റൊരു കുരുക്ക് .Mohanlal-IMG_9006

2010 ഡിസംബര്‍ ഒന്ന് മുതല്‍ 2011 ജനുവരി 15വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ പരസ്യത്തില്‍ ലാല്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. mohanlal-army1971ല്‍ നടന്ന യുദ്ധത്തില്‍ മരിച്ച സൈനികനായിട്ടായിരുന്നു മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. ഇത് സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കരസേനയുടെ മുന്‍ ബ്രിഗേഡിയര്‍ സിപി ജോഷി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രാലയത്തിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൈനികപദവിയെ ലാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിച്ചതിന് തെളിവുണ്ട്. ഗ്രാന്റ് കേരള പരസ്യത്തില്‍ അഭിനയിച്ചതിന് 50 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ കൈപ്പറ്റിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ലഭിക്കാത്ത മെഡലുകള്‍ യൂണിഫോമില്‍ പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ടെറിട്ടോറിയല്‍ ആര്‍മിയുടെ ലെഫ്റ്റനന്റ് കേണലിനും ഇത് ബാധകമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനക്കൊമ്പ് വിവാദത്തില്‍ ഉള്‍പ്പെട്ടതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest