മോഹന്‍ലാല്‍ എന്നെ വിളിക്കുന്നത് അമ്മയെന്നാണ്; ഞാന്‍ തിരിച്ചു വിളിക്കുന്നത് ‘ലാട്ടന്‍’ എന്നും…

മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേതാ മേനോന്‍. ‘ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്‍. ‘ലാട്ടന്‍’ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. ലാലേട്ടാ എന്നു നീട്ടിവിളി ഒഴിവാക്കാന്‍ വേണ്ടിയല്ല അങ്ങനെ വിളിക്കുന്നത്. ആ സ്‌നേഹം നിറഞ്ഞ വിളിയില്‍ വാത്സല്യവും ഉണ്ട് എന്നു കരുതിക്കോളു… മോഹന്‍ലാല്‍ തന്നെ അമ്മ എന്നാണ് വിളിക്കുന്നതെന്നും ശ്വേത പറയുന്നു. എന്താ അമ്മ അങ്ങനെ, അങ്ങനെയല്ലേ അമ്മ എന്നൊക്കെയുള്ള ലാലേട്ടന്റെ വിളിയില്‍ ഒരു രസമുണ്ട്. ലാലേട്ടനോട് എന്തു വേണമെങ്കിലും സംസാരിക്കാം ക്ഷമയോടെ കേട്ടിരിക്കും. മമ്മുക്ക വീട്ടിലെ കാരണവരെ പോലെയാണ്. അതു കൊണ്ടു മമ്മുക്കയോടു ബഹുമാനത്തോടു കൂടിയ അകലം ഉണ്ട് എന്നും ശ്വേത വ്യക്തമാക്കുന്നു.

Latest
Widgets Magazine