വിമര്‍ശിക്കുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്ത് മോഹന്‍ലാല്‍; സഹനശക്തിയില്ലാത്ത താരമാണ് ബിഗ് ബോസില്‍ സ്വയംനിയന്ത്രണത്തെക്കുറിച്ച് ക്ലാസെടുക്കുന്നതെന്ന് വിമര്‍ശനം

മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചിട്ട ബ്ലോഗ് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിക്കുന്നവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നെന്ന് ആക്ഷേപം. പ്രധാനമന്ത്രിയെ ആവോളം പുകഴ്ത്തുന്ന ബ്ലോഗായിരുന്നു മോഹന്‍ലാല്‍ എഴുതിയത്. മോദിയെ കണ്ടപ്പോള്‍ ലഭിച്ച പോസിറ്റീവ് എനര്‍ജി മൂന്ന് ആഴ്ചയ്ക്ക് ശേഷവും തനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ബ്ലോഗില്‍ പരാമര്‍ശിച്ച പോസിറ്റീവ് എനര്‍ജിയും മോഹന്‍ലാല്‍ ജീ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് തോളില്‍ തട്ടിയതും ഒക്കെ വലിയ ട്രോളായി മാറിയിരുന്നു. ട്രോളന്‍മാര്‍ ആഘോഷമാക്കുന്നതിനൊപ്പം പലരും മോദിയെ അകാരണമായി പുകഴ്ത്തിയെന്ന വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ വിമര്‍ശന കമന്റുകള്‍ അപ്പപ്പോള്‍ തന്നെ കാണാതാവുകയായിരുന്നു എന്നാണ് ആരോപണം വരുന്നത്.

എതിര്‍ ശബ്ദങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത താരമാണ് മോഹന്‍ലാലെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. മറ്റുതാരങ്ങള്‍ തങ്ങളെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമായ കമന്റുകള്‍ അവഗണിക്കുമ്പോള്‍ മോഹന്‍ലാല്‍ അവ നീക്കം ചെയ്യുന്നത് മോശമാണെന്നാണ് അഭിപ്രായം ഉയരുന്നത്. മമ്മൂട്ടി തന്നെ പരിഹസിക്കുന്ന ട്രോളുകള്‍ തന്റെ വാളില്‍ ഷയര്‍ ചെയ്തിട്ടുമുണ്ട്.

mohanlal2

ബിഗ്‌ബോസില്‍ കുടുംബാംഗങ്ങളുടെ ദേഷ്യത്തെക്കുറിച്ചും അത് നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും വാചാലനാകുന്ന താരം സ്വയം സഹനശേഷിയില്ലാത്ത ആളാണെന്ന് സോഷ്യല്‍മീഡിയ.

Latest
Widgets Magazine