ശരണം വിളിച്ച് ലാലേട്ടന്‍..ആശയക്കുഴപ്പത്തില്‍ ആരാധകര്‍

ശബരിമല വിഷയം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ഇന്നത്തെ ഹര്‍ത്താലും ശശികല ടീച്ചറിന്റെ അറസ്റ്റും പ്രതിഷേധവുമെല്ലാം വലിയ ചര്‍ച്ചകളാണ്. അതിനിടയിലാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കറുത്ത വേഷമണിച്ച് തൊഴുകൈകളോടെയുള്ള ചിത്രത്തില്‍ സ്വാമി ശരണം എന്നും താരം എഴുതിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയിലെ സ്ത്രീ പ്രവേശനം വേണ്ടെന്ന തരത്തിലാണ് താരത്തിന്റെ അഭിപ്രായ പ്രകടനമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇതൊന്നും ഉദ്ദേശിച്ചല്ല മണ്ഡലകാലത്തോട് അനുബന്ധിച്ചാണ് താരത്തിന്റെ പോസ്റ്റ് എന്നുമാണ് മറുഭാഗത്തിന്റെ വാദം. പോസ്റ്റിന്റെ പേരില്‍ ലാലേട്ടനെ ആരും സംഘിയാക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ഇത്തരം അഭിപ്രായ പ്രകടനങ്ങളോടൊന്നും താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Top