മോഹൻലാൽ പരസ്യത്തിനെതിരെ വക്കീൽ നോട്ടീസ്…

തിരുവനന്തപുരം: എം.സി.ആറിന്റെ പരസ്യങ്ങൾക്കെതിരെ ഖാദി ബോർഡിൻറെ വക്കീൽ നോട്ടീസ്. എം.സി.ആറിന്റെ ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ അഭിനയിച്ച പരസ്യത്തിനെതിരായാണ് ഖാദി ബോർഡ് രംഗത്തെത്തിയിരിക്കുന്നത്. പരസ്യത്തിൽ മോഹൻലാൽ ചർക്ക ഉപയോഗിക്കുന്ന രംഗം ഉപഭോക്താക്കളെ തെറ്റുധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. എം.സി.ആറിന്റെ എല്ലാ ഉൽപ്പന്നങ്ങളും പവർ ലൂമിൽ നെയ്യുന്നതാണ്. എന്നാൽ പരസ്യത്തിൽ ചർക്ക കാണിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും.

ഇന്ത്യയിൽ ഹാൻഡ് ലൂം ഉപയോഗിക്കുന്നത് ഖാദി മാത്രമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിക്കുന്നത്. യന്ത്രങ്ങളുടെ പേരിലുള്ള ഉത്പ്പന്നങ്ങള്‍ ഖാദിയുടെ പേരില്‍ വിറ്റഴിക്കുന്ന അനഭിലഷണീയമായ പ്രവണത ഖാദി രംഗത്ത് വര്‍ദ്ധിച്ചു വരുന്നു. ഇങ്ങിനെ ഖാദിയുടെ പേരിലുള്ള വ്യാജ ഉത്പ്പന്നങ്ങള്‍ ഖാദിയ്ക്ക് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. വലിയ നഷ്ടമാണ് ഖാദി ഉത്പ്പന്നങ്ങള്‍ക്ക് വ്യാജ ഉത്പ്പന്നങ്ങള്‍ വരുത്തി വയ്ക്കുന്നത്. ഇത്തരം വ്യാജ ഉത്പ്പന്നങ്ങളുടെ വെല്ലുവിളികളെ മറികടന്നു കൊണ്ട് വേണം ഖാദിയ്ക്ക് മുന്നോട്ട് പോകാന്‍ എന്ന വസ്തുത ഖാദിയുടെ വഴി ദുഷ്ക്കരമാക്കുകയാണ്. യന്ത്രവത്കൃത ഉത്പ്പന്നങ്ങള്‍ ആണ് ഖാദിയുടെ പേരില്‍ വിറ്റഴിക്കുന്നത്. ഇതൊന്നും ഖദര്‍ അല്ലാ എന്നതാണ് വസ്തുതയെന്ന് ഖാദി ബോര്‍ഡ്‌ ഉപാധ്യക്ഷ ശോഭനാ ജോര്‍ജ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top