ലോകത്തില്‍ സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോ? ലാലേട്ടൻ ചോദ്യം ചോദിച്ച് ബ്ലോഗ് എഴുതി!..

ഭൂട്ടാന്‍:   ലോകത്തില്‍ സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോ?  … ചോദ്യം മെഗാസ്റ്റാർ ലാലേട്ട്ടന്റേതാണ്   .. ചോദ്യം ചോദിച്ച് ലാലേട്ടടന്റെ പുതിയ ബ്ലോഗ്. നിണ്ടമാസത്തെ ഇടവേളക്ക് ശേഷമാണ്  മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് പുറത്ത് വന്നത് . കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷൂട്ടിംങിന്റെ തിരക്കുകള്‍ മൂലം താരത്തിന് ബ്ലോഗ് എഴുതാന്‍ കഴിഞ്ഞിരുന്നില്ല. നീണ്ട തിരക്കുകള്‍ക്ക് അല്‍പം ഇടവേള കൊടുത്ത് ഇപ്പോള്‍ ഭൂട്ടാനില്‍ അവധി ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. അവിടെ നിന്നാണ് താരത്തിന്റെ പുതിയ ബ്ലോഗ്.

ഹിമാലയ പര്‍വതങ്ങള്‍ക്ക് നടുവിലെ കൊച്ചുരാജ്യമായ ഭൂട്ടാനില്‍ ഇരുന്നാണ് ഇത് എഴുതുന്നത്… എന്ന വാചകത്തോടെയാണ് ബ്ലോഗ് തുടങ്ങുന്നത്. ഓണത്തെക്കുറിച്ചും ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തില്‍ സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോ? ഉണ്ട് എന്ന് അടുത്തകാലത്തെ ചില വാര്‍ത്തകള്‍ പറയുന്നു. ആ ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണ്. ലാല്‍ പറയുന്നു.സ്വന്തം രാജ്യത്തെ സന്തോഷത്തിനാണ് ഈ രാജ്യം പ്രാധാന്യം നല്‍കുന്നത്. ജി.ഡി.പിയെക്കാള്‍ (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്) ജി.എന്‍.എച്ചിന് (ഗ്രോസ് നാഷണല്‍ ഹാപ്പിനസ്)പ്രാധാന്യം നല്‍കുന്ന രാജ്യമാണിത്.അദ്ഭുതകരമായ ഈ ദേശത്തെ കാഴ്ചകളും അനുഭവങ്ങളും ആനന്ദ കാഴ്ചകളും തിരിച്ചെത്തിയതിനുശേഷം എഴുതാം. എന്ന് ലാല്‍ ഉറപ്പു നല്‍കുന്നു.

എന്തുകൊണ്ടാണ് ഇവര്‍ സന്തോഷവാന്മാരായിരിക്കുന്നത് എന്നും ഓണത്തിന്റെ ദേശമായ നാം സന്തോഷത്തില്‍നിന്നും ഏറെ അകലെയായിരിക്കുന്നത് എന്നും എനിക്ക് മനസ്സിലായി. അടുത്ത തവണ അത് പങ്കുവയ്ക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു

Latest
Widgets Magazine