കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ; ഇന്നലെ വരെ തടിച്ചിരുന്ന ലാലേട്ടന്‍ ഇന്നെങ്ങനെ മെലിഞ്ഞു; ചായ ഗ്ലാസുമായി ഒടിയന്‍ ലുക്കിലെത്തിയ ലാലേട്ടനെ കണ്ട് ട്രോളര്‍മാര്‍ അമ്പരന്നു

മോഹന്‍ലാലിന്റെ ഒടിയന്റെ അവസാന ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇന്നാണ് സിനിമയിലെ പുതിയ ലുക്ക് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി മോഹന്‍ലാലിന്റെ ലുക്കിനെ പലതരത്തിലും വിമര്‍ശിച്ച് ട്രോളന്മാര്‍ രംഗത്തെത്തിയിട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തടിച്ച രൂപത്തിലായിരുന്നു. എന്നാല്‍ ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ ടീസറില്‍ കണ്ട അതേ ലുക്ക്. കുമ്പിടി പോലെയാണ് ലാലേട്ടനെന്ന് ആരാധകര്‍ പറയുന്നു. ഇത് പഴയ ഫോട്ടോ ആണോ എന്ന് സംശയിക്കുന്നവരും ഉണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവരെ വായടപ്പിക്കും വിധമാണ് ലാലേട്ടന്‍ ഫാന്‍സിന്റെ പ്രതികരണം. ഒടിയനു വേണ്ടി കാത്തിരിക്കുകയാണെന്ന് തങ്ങളെന്ന് അവര്‍ പ്രതികരിച്ചു.

Top