ജാക്കി ചാനും മോഹന്‍ലാലും ഒരുമിക്കുന്നു നായര്‍ സാനില്‍

കൊച്ചി :പുലിമുരുകന്റെ ബ്രഹ്‌മാണ്ഡ വിജയത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാല്‍ ഗ്ലോബല്‍ സ്റ്റാര്‍ ജാക്കി- ചാനോടൊപ്പം അഭിനയിക്കുന്നു. ആല്‍ബര്‍ട്ട് ആന്റണി സംവിധാനം ചെയ്യുന്ന നായര്‍ സാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും കൈകോര്‍ക്കുന്നത്. 2008 ലാണ് ചിത്രത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നത്.

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കാലഘട്ടമാണ് സിനിമയുടെ ഇതിവൃത്തം. ബ്രിട്ടീഷ് കോളനിവത്കരണത്തിനെതിരെയുള്ള ജപ്പാന്റെ പോരാട്ടത്തില്‍ സ്വാതന്ത്ര്യ സമര പോരാളിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. മാര്‍ഷ്യല്‍ ആര്‍ട്ട്സ് ട്രെയിനറുടെ കഥാപാത്രത്തിലാണ് ജാക്കി ചാന്‍ എത്തുന്നത്.

Latest
Widgets Magazine