ഇന്ത്യാ പാക് മത്സരത്തില്‍ കാണികളുടെ മനസ് കീഴടക്കിയ രണ്ടുപേര്‍; മത്സരത്തിലെ രണ്ട് രംഗങ്ങളുടെ പുറകേ ആരാധക ലോകം

ഇന്നലെ ദുബായില്‍ അരങ്ങേറിയ ഇന്ത്യാ പാക് പോരാട്ടം പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യന്‍ ബോളര്‍മാര്‍ നടത്തിയ ‘മിന്നലാക്രമണത്തില്‍’ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ കാര്യമായ പോരാട്ടം കൂടാതെ മല്‍സരം അടിയറവു വച്ചിരുന്നു. എന്നാല്‍ കളിക്കൊപ്പം കാണികള്‍ക്ക് വിരുന്നായിരിക്കുന്നത് മത്സരത്തിലെ രണ്ട് രംഗങ്ങളാണ്.

താരങ്ങളുടെ സ്‌നേഹബന്ധം വെളിപ്പെടുത്തുന്ന ഒരു ചിത്രമാണ് അതിലൊന്ന്. ഒരു സുന്ദരി പ്രത്യക്ഷപ്പെട്ടതാണ് മറ്റൊന്ന്. മല്‍സരത്തിനിടെ പാക്ക് താരത്തിന്റെ ഷൂവിന്റെ ലെയ്‌സ് അഴിഞ്ഞതിനെ തുടര്‍ന്ന് അതു കെട്ടിക്കൊടുക്കുന്ന ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലിന്റെ ചിത്രം നിമിഷങ്ങള്‍ കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പാക്കിസ്ഥാന്‍ ഇന്നിങ്‌സിലെ 42-ാം ഓവറിലാണ് സംഭവം. ഒന്‍പതു വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍ ചെറിയ സ്‌കോറില്‍ പുറത്താകുന്നതിന്റെ വക്കില്‍ നില്‍ക്കുന്നു.

ഇതിനിടെയാണ് പാക്ക് നിരയിലെ അവസാന ബാറ്റ്‌സ്മാനായ ഉസ്മാന്‍ ഖാന്റെ ഷൂവിന്റെ ലെയ്‌സ് അഴിഞ്ഞുപോയത്. ബോള്‍ ചെയ്യുകയായിരുന്ന ചാഹല്‍ ഉടന്‍ സഹായഹസ്തവുമായെത്തി. ചാഹല്‍ ഉസ്മാന്‍ ഖാന് ലെയ്‌സ് കെട്ടിക്കൊടുക്കുന്ന ദൃശ്യം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യ-പാക്ക് പോരാട്ടത്തിനിടയിലെ ‘ഏറ്റവും സുന്ദരമായ ദൃശ്യം’ എന്ന അടിക്കുറുപ്പുമായാണ് ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

അതുപോലൊന്നാണ് ആരാധകരുടെ മനസ് കീഴടക്കിയ പാക് സുന്ദരിയും. മത്സരത്തിനിടെ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഒരു പാക് ആരാധിക ആരാധകരുടെയും മനസ് കീഴടക്കിയിരിക്കുകയാണ്.
മാച്ച് ജയിച്ചത് ഇന്ത്യയെങ്കില്‍ ഹൃദയം കീഴടക്കിയത് ഇവളാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഇന്ത്യയുടെ സ്‌കോര്‍ 17ല്‍ എത്തി നില്‍ക്കെയാണ് പാകിസ്താന്റെ ജെഴ്‌സിയണിഞ്ഞ ആരാധികയെ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണിച്ചത്.

ഇതോടെ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റുയായിരുന്നു പാക് ആരാധിക. ഇന്നലത്തെ കളിയില്‍ പാകിസ്താന്റെ പ്രകടനത്തേക്കാള്‍ മനസിലിടം നേടിയത് ഈ ആരാധികയാണെന്നാണ് സൈബര്‍ ലോകത്തെ ആരാധകര്‍ പറയുന്നത്. ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടുതല്‍ നടത്തണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

Latest
Widgets Magazine