ഭക്ഷണം നല്‍കാന്‍ പോയ വിനോദസഞ്ചാരിയെ ഒരുപറ്റം കുരങ്ങന്മാര്‍ പൊതിഞ്ഞപ്പോള്‍; ഫോട്ടോ വൈറല്‍

വിനോദ സഞ്ചാര സ്ഥലങ്ങളിലെ പ്രധാന ശല്യക്കാരാണ് കുരങ്ങന്മാര്‍. ഒന്നും കഴിക്കാന്‍ പോലും ആളുകള്‍ക്ക് പേടിയാണ്. കുരങ്ങന്‍ ഏതു നിമിഷവും തട്ടിക്കൊണ്ടു പോകും. ചിലര്‍ക്ക് കുരങ്ങന്മാരുടെ ഇത്തരം കളികള്‍ ഇഷ്ടവുമാണ്. എന്നാല്‍ ഭക്ഷണം കൊടുത്ത് പണികിട്ടിയ വിനോദസഞ്ചാരിയെ കണ്ടോ?

ഭക്ഷണം തട്ടിപ്പറിക്കുന്നതിനൊപ്പം ശാരീരികമായും ഉപദ്രവിക്കുന്ന ചില വിരുതന്‍ കുരങ്ങന്മാരുണ്ട്. ഇവിടെ ഭക്ഷണം നല്‍കിയ വിനോദ സഞ്ചാരിയെ കുരങ്ങന്മാര്‍ പൊതിയുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ചിത്രത്തെ ട്രോളി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

mon-2

Latest
Widgets Magazine