ദലിത് ജീവിതം പറയുന്ന സിനിമയ്ക്ക അയിത്തമെന്ന് സലീംകുമാര്‍

ദളിത് ജീവിതം പ്രമേയമാക്കിയ തന്റെ പുതിയ ചിത്രത്തിനു അയിത്തം കല്പിക്കുന്നെന്ന ആരോപണവുമായി നടന്‍ സലിംകുമാര്‍. സിനിമയിലെ ജാതിവിവേചനമാണിതെന്നും സലിംകുമാര്‍ കുറ്റപ്പെടുത്തി. സലിംകുമാര്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന ചിത്രത്തിനാണ് വിവേചനം നേരിടേണ്ടി വന്നത്. കറുമ്പന്‍ എന്ന ദളിതന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.

ദളിതന്റെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ തിയേറ്ററിലേക്ക് വരില്ലെന്നുമാണ് വിതരണക്കാരുടെ വാദം. തീര്‍ത്തും തെറ്റാണിത്. ജാതി വിവേചനമാണിത്. മലയാളത്തിലെ പ്രഥമ ദളിത് സിനിമയാണ് മൂന്നാംനാള്‍ ഞായറാഴ്ച. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദളിത് ജീവിതം പ്രമേയമാക്കിയ സിനിമകള്‍ ഉണ്ടായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ മോഹന്‍ലാല്‍ അഭിനയിച്ച ഉയരും ഞാന്‍ നാടാകെയ്ക്കും, മമ്മൂട്ടിയുടെ പൊന്തന്‍മാടയ്ക്കും ശേഷം ദളിത് കഥാപാത്രം നായകനാകുന്ന സിനിമയില്ല. സിനിമയിലെ വിവേചനമാണിത് ഒരു അഭിമുഖത്തില്‍ സലിംകുമാര്‍ പറഞ്ഞു.

ആദിവാസികളും ദളിതരുമായ സഹോദരെങ്കിലും ഈ ചലച്ചിത്രം കാണമെന്നാണ് ആഗ്രഹം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ആറ് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. വയനാട്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പുനലൂരിലും തിയേറ്ററുകളില്‍ സിനിമ കാണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top