കുറച്ച് മാന്യമായ രീതിയില്‍ കുരിശ് നീക്കം ചെയ്യാമായിരുന്നെന്ന് സീറോ മലബാര്‍ സഭ

കൊച്ചി : മൂന്നാറില്‍ കുരിശ് പൊളിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടിയെ അനുകൂലിച്ച് സീറോ മലബാര്‍ സഭ.എന്നാല്‍ കുറച്ച് മാന്യമായ രീതിയില്‍ കുരിശ് നീക്കം ചെയ്യാമായിരുന്നെന്ന് സീറോ മലബാര്‍ സഭയുടെ വാക്താവ് പറഞ്ഞു .അനധികൃതസ്ഥലത്ത് നില്‍ക്കുന്നതിനാല്‍ കുരിശ് പൊളിച്ച് മാറ്റേണ്ടതാണെന്ന് സഭാവക്താവ് ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു. ഇന്ന് നടന്ന സംഭവങ്ങളില്‍ കുരിശിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു.കുറച്ച് മാന്യമായ രീതിയില്‍ കുരിശ് നീക്കം ചെയ്യാമായിരുന്നെന്നും ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയത്.

സര്‍ക്കാരിനോട് ചോദിക്കാതെ എന്തിനാണ് കുരിശില്‍ കൈവെച്ചത് എന്ന് പിണറായി ചോദിച്ചു. നടപടി കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയുണ്ടാക്കി. മേഖലയില്‍ 144 പ്രഖ്യാപിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നും പിണറായി വിജയന്‍ പറഞ്ഞു. ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയത്. പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റി. ഇതിനിടെ വഴിയില്‍ തടസവുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top