ഇന്ത്യാക്കാര്‍ ഏററവും അധികം തെരഞ്ഞവരുടെ പട്ടികയില്‍ കാവ്യാ മാധവനും; സണ്ണി ലിയോണ്‍ ഒന്നാം സ്ഥാനത്ത്

ഈ വര്‍ഷം ഇന്ത്യാക്കാര്‍ ഏറ്റവും അധികെ തെരഞ്ഞവരുടെ കൂട്ടത്തില്‍ കാവ്യാ മാധവനും. 2017ല്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞവരുടെ പട്ടികയിലാണ് മലയാളത്തില്‍ നിന്നും കാവ്യാ മാധവന്‍ ചേക്കേറിയത്. യാഹുവിന്റെ ടോപ് 10 ഫീമെയില്‍ സെലിബ്രിറ്റീസ് പട്ടികയില്‍ ഒന്‍പതാമതായാണ് കാവ്യ ഇടം നേടിയിരിക്കുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നാലെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായിയുമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഭാര്യ കാവ്യയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ റെയ്ഡ് നടന്നതും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനം സന്ദര്‍ശിച്ചതുമായ വാര്‍ത്തകളിലും താരം സജീവമായി നിന്നു. ഇതാണ് കാവ്യയെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് എത്തിച്ചത്.

സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തെന്ന വാര്‍ത്ത മാധ്യമങ്ങളുടെ മുന്‍പേജുകളില്‍ നിറഞ്ഞിരുന്നു. ഇതാണ് സണ്ണി പട്ടികയില്‍ മുന്നില്‍ എത്താന്‍ കാരണമായത്. ഹോളിവുഡ് സിനിമകളിലെ സാന്നിധ്യമാണ് പ്രിയങ്കാ ചോപ്രയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഫോബ്സ് മാഗസിന്‍ 2017ലെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായും പ്രിയങ്കയെ തെരഞ്ഞെടുത്തിരുന്നു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകള്‍ ആരാധ്യയെയും ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഇതാണ് ഐശ്വര്യ മൂന്നാം സ്ഥാനത്ത് എത്താന്‍ കാരണമായത്. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീനാ കപൂര്‍, മംമ്താ കുല്‍ക്കര്‍ണി, ദിഷാ പട്ടാണി, ഇഷ ഗുപ്ത എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍.

ഒരു പട്ടാളക്കാരന്‍ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല; നിറങ്ങള്‍ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടിയാണ്…പട്ടാളക്കാരന്റെ ജീവിതത്തെക്കുറിച്ചുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു വിമാനത്തില്‍ അടുത്തിരുന്ന വിദേശ വനിതയുടെ വസ്ത്രത്തിനുള്ളില്‍ കയ്യിട്ട ഇന്ത്യാക്കാരൻ അറസ്റ്റില്‍; ഷര്‍ട്ടിന്റെയും പാന്‍സിന്റെയും ബട്ടണഴിച്ചു തോക്ക് ചൂണ്ടി വിവാഹം കഴിച്ചെന്ന കേസില്‍ ഇന്ത്യക്കാരിക്ക് അനുകൂല വിധി; നാട്ടിലേയ്ക്ക് മടങ്ങുന്നതിന് സുരക്ഷയൊരുക്കാന്‍ പാക് കോടതി അവിഹിതക്കാര്‍ ജാഗ്രതെ?..ഈ ഇന്ത്യക്കാരന്റെ കഥയൊന്ന് കേള്‍ക്കൂ.. വിവാദ പ്രസ്ഥാവനയുമായി അസം ഗവര്‍ണര്‍: പീഡിപ്പിക്കപ്പെടുന്നുവെന്ന് തോന്നുന്ന മുസ്ലിംകള്‍ക്ക് പാകിസ്താനിലേക്ക് പോകാം
Latest
Widgets Magazine