മകനെ സ്‌കൂട്ടറിന്‍റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതി; കാരണം കേട്ട് ഏവരും അമ്പരന്നു   | Daily Indian Herald

മകനെ സ്‌കൂട്ടറിന്‍റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതി; കാരണം കേട്ട് ഏവരും അമ്പരന്നു  

യുനാന്‍ :മകനെ സ്‌കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ചൈനയുടെ തെക്ക് ഭാഗത്തുള്ള യുനാന്‍ പ്രവിശ്യയിലെ സൗട്ടോംഗ് നഗരത്തില്‍ വെച്ചാണ് സ്വന്തം മകനെതിരെ ഒരു യുവതിയുടെ ഇത്ര അപകടകരമായ ശിക്ഷാ രീതി അരങ്ങേറിയത്. മകനെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടി വാഹനം മുന്നില്‍ നിന്നും തള്ളിയാണ് യുവതി തന്റെ ശിക്ഷാ രീതി നടപ്പാക്കുന്നത്. പത്ത് വയസ്സിന് താഴെ മാത്രം പ്രായം തോന്നിക്കുന്ന പയ്യനോടാണ് യുവതിയുടെ ഈ ക്രൂരമായ പെരുമാറ്റം. മകന്‍ വികൃതി കാണിക്കുന്നത് കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്നാണ് ഈ പ്രവൃത്തി കണ്ട് നിന്നവരോടും എതിര്‍ത്തവരോടും യുവതി പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താന്‍ മകനെ സ്ഥിരമായി ഇത്തരത്തില്‍ ശിക്ഷിക്കാറുണ്ടെന്നും യുവതി എതിര്‍ക്കാനെത്തുന്നവരോട് പറയുന്നുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ  ക്രൂരയായ ഈ അമ്മയ്‌ക്കെതിരെ ചൈനയ്‌ക്കെതിരെ  കനത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Latest
Widgets Magazine