കണ്ണൂരില്‍ അവിഹിതബന്ധം തെളിയാതിരിക്കാന്‍ പാലുകൊടുത്ത് ഇരുപത്തിരണ്ട് ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി. യുവതിയുടെ മൊഴിയില്‍ അമ്പരന്ന് പോലീസ്. വളപട്ടണം പോലീസ് കുറ്റപത്രം തയാറാക്കി തുടങ്ങി

കണ്ണൂര്‍ : ഭര്‍ത്താവ് വിദേശത്ത് .നാട്ടിലുള്ള ഭാര്യ ഗര്‍ഭിണിയാകുന്നു. രഹസ്യമായി പ്രസവം. ഇരുപത്തിരണ്ട് ദിവസം പ്രായമായ കുഞ്ഞിനെ ഒരു ദിവസം മരിച്ച നിലയില്‍ കണ്ടെത്തുന്നു. പാലുകുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കുഞ്ഞുമരിച്ചതെന്ന് യുവതി. സംശയം തോന്നി വിദേശത്തുള്ള ഭര്‍ത്താവ് പൊലീസിന് പരാതി നല്‍കി.വളപട്ടണം പോലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത് അരുംകൊലയുടെ ഞെട്ടിപ്പിക്കുന്ന കഥ

അരുംകൊലയുടെ കാരണം ..

വിദേശത്തുളള അഴീക്കോട് സ്വദേശിയുടെ ഭാര്യയാണ് നമിത. പത്തുവയസുള്ള ഒരു മകന്‍ . യുവാവ് ഗള്‍ഫിലായിരിക്കുമ്പോള്‍ നമിത വീണ്ടും ഗര്‍ഭിണിയായി.വീട്ടുകാരാണ് ഗര്‍ഭവിവരം ഭര്‍ത്താവിനെ അറിയിച്ചത്. ചോദ്യം ചെയ്യലില്‍ വിവരം പുറത്തായാല്‍ ഭര്‍ത്താവിന്റെ പിതാവാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് പുറത്തുപറയുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതോടെ യുവാവ് അടങ്ങി. സാധാരണരീതിയില്‍ പ്രസവം. ഒരു പെണ്‍കുട്ടി. ഇതിനിടയില്‍ ഭര്‍ത്താവ് യുവതിയുമായി വീണ്ടും തര്‍ക്കത്തിലായി. കുഞ്ഞിന്റെ പിതൃത്വം ആരുടേതാണെന്ന് വെളിപ്പെടുത്തണമെന്നായിരുന്നു ആവശ്യം. യുവതി വഴങ്ങാതിരുന്നതോടെ ഡിഎന്‍ എ ടെസ്റ്റ് പരിശോധന വേണമെന്ന ആവശ്യം പലതവണ യുവാവ് യുവതിയെ അറിയിച്ചു. മെയ് മാസം ഇരുപത്തിയൊമ്പതിന് രാത്രി യുവതിയെ ഫോണില്‍ വിളിച്ച യുവാവ് താന്‍ പിറ്റേദിവസം എത്തുമെന്നും ഡിഎന്‍ എ പരിശോധനക്ക് പോകണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ കാരണക്കാരിയായ കുഞ്ഞിനെ ഇല്ലാതാക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. മുലകൊടുക്കുമ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കുഞ്ഞ് പുലര്‍ച്ചെ മരിച്ചുകിടക്കുന്നത് കണ്ട് സംശയം തോന്നിയ ഭര്‍ത്താവാണ് അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. യുവതിയെ ചോദ്യം ചെയ്തതോടെ കൊലപാതകം പുറത്തുവന്നു. കൊലപാതക കുറ്റം ചുമത്തി അറസ്റ്റുചെയ്ത യുവതി റിമാന്റിലായി. വിശദമായ മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കി കോടതിയില്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് വളപട്ടണം പോലീസിപ്പോള്‍.MUM CHILLD KILLED BREAST FEEDING

കൊലപാതകത്തിന്റെ ആസൂത്രണം ..
കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് നമിത വിചാരിച്ചെങ്കിലും അതിനുള്ള വഴി കണ്ടു പിടിച്ചത് യാദൃശ്ചികമായാണ്. കുഞ്ഞിന് പാലുകൊടുക്കുന്നതിനിടയില്‍ വീട്ടുവേലക്കാരി തുടര്‍ച്ചയായി പാലുകൊടുത്താല്‍ കുഞ്ഞിന് ശ്വാസം മുട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിന്റെ ഭീഷണി വിളിക്കുശേഷം യുവതി കുഞ്ഞിനെ ഉറക്കി ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് കുഞ്ഞിന് പാലുകൊടുത്തു. നാലുമണിക്കും അഞ്ചുമണിക്കും നിര്‍ബന്ധിപ്പിച്ച് കുഞ്ഞിനെകുടിപ്പിച്ചു. പാലുകുടിക്കുന്നതിനിടയില്‍ മുലകൊണ്ട് കുഞ്ഞിന്റെ മുഖത്ത് അമര്‍ത്തിയതോടെ കുഞ്ഞ് ചുമക്കുകയും ശ്വാസം മുട്ടി പിടക്കുകയും ചെയതു. വീട്ടിലുള്ളവരെ അറിയിക്കാനായി പോയി തിരിച്ചെത്തുമ്പോഴേക്കും കുഞ്ഞുമരിച്ചിരുന്നു. സംശയം തോന്നി ഭര്‍ത്താവ് പരാതി നല്‍കിയില്ലാതിരുന്നെങ്കില്‍ ഒരു സാധാരണമരണം മാത്രമാകുമായിരുന്നു അത്. വീട്ടില്‍ പണിക്കെത്തിയ യുവാവുമായി അടുപ്പത്തിലാകുകയും ഗര്‍ഭം ധരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട് . വിദേശത്തായിരുന്ന യുവാവ് നാട്ടിലെത്തി സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഭാര്യയോടെ ക്ഷമിച്ച് കൂടെ കൂട്ടിക്കൊള്ളാമെന്ന് യുവാവ് അറിയിച്ചതായി പോലീസ് പറഞ്ഞു.എങ്കിലും വിശദമായ കുറ്റപത്രം തയാറാക്കി പോലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ,

Latest
Widgets Magazine