ഫോണില്‍ വിളിച്ചത് ഞാനല്ല, ടെസ് ജോസഫിനെ അറിയുക പോലുമില്ല; ആരോപണങ്ങള്‍ക്കെതിരെ മുകേഷ് പറയുന്നു…

തിരുവനന്തപുരം: തനിക്കെതിരെ മുംബൈയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉയര്‍ത്തിയ ലൈംഗികാരോപണം നിഷേധിച്ച് മുകേഷ്. താനല്ല ടെസ് ജോസഫിനെ ഫോണില്‍ വിളച്ചതെന്നും ടെസ് ജോസഫിനെ എനിക്ക് അറിയുക പോലുമില്ലെന്നും മുകേഷ് പറഞ്ഞു. ‘മീ ടു’ കാമ്പെയിനിന്റെ ഭാഗമായാണ് ടെസ് ജോസഫ് മുകേഷ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്.

ടെസ് ജോസഫിനെ എനിക്ക് അറിയുക പോലുമില്ല. ഡെറിക് ഒബ്രെയിന്‍ തനിക്ക് ഗുരുസ്ഥാനീയനാണ്. അദ്ദേഹത്തോട് പിന്നീടും ഞാന്‍ സഹകരിച്ചിട്ടുണ്ട്. മീ ടു കാമ്പെയിനുകളെ പിന്തുണയ്ക്കുന്നു. ദുരനുഭവങ്ങള്‍ ഉണ്ടായാല്‍ പെണ്‍കുട്ടികള്‍ കാത്തിരിക്കാതെ അപ്പോള്‍ തന്നെ പ്രതികരിക്കാനുള്ള ധൈര്യം കാണിക്കണം. അത് ശ്രദ്ധിക്കപ്പെടേണ്ടത് അങ്ങനെയാണ്. കലാരംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം – മുകേഷ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം ആ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മുകേഷ് മറുപടി നല്‍കി. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

19 വര്‍ഷം മുമ്പ് ചെന്നൈയില്‍വച്ചു ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് ടെസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലില്‍ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറഞ്ഞിരുന്നു. ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടര്‍ന്ന് പരിപാടിയില്‍നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി.

Top