അഭിമന്യുവിന്റെ പേരില്‍ സിപിഐഎം പിരിച്ചത് 4 കോടി രൂപ; വീട്ടില്‍ കൊടുത്തത് 35 ലക്ഷം; മുല്ലപ്പള്ളി

മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ മരണത്തിന്റെ പേരില്‍ സിപിഐഎം പിരിച്ചത് 4 കോടിയാണെന്നും എന്നാല്‍ കുടുംബത്തിന് നല്‍കിയത് വെറും 35 ലക്ഷം രൂപ മാത്രമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ ക്യാംപസിനെ അധഃപതിപ്പിച്ചത് സിപിഐഎം ആണ്. ഞാന്‍ പഠിക്കുന്ന കാലത്തൊന്നും ക്യാംപസ് ഇങ്ങനെയായിരുന്നില്ല. അഭിമന്യുവിന്റെ വധത്തെപ്പോലും സിപിഐഎം രാഷ്ട്രീയവല്‍ക്കരിച്ചു. അതിന്റെ പേരില്‍ പിരിച്ചത് 4 കോടിയും വീട്ടില്‍ കൊടുത്തത് വെറും 35 ലക്ഷവുമാണ്. ഒരു രാഷ്ട്രീയവധം പോലും പാര്‍ട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട പാര്‍ട്ടി തരം താഴ്ന്നിരിക്കുന്നു.മുല്ലപ്പള്ളി പറഞ്ഞു.

ഇരട്ടക്കൊലപാതകത്തിലേക്ക് വന്നാല്‍ ആ കുട്ടികള്‍ തീര്‍ത്തും നിരപാധികളാണ്. കോളജില്‍ കുട്ടികള്‍ തമ്മിലുണ്ടായ ചെറിയൊരു വഴക്ക് അവിടെ പ്രാദേശികമായി തീര്‍ക്കാവുന്നതായിരുന്നു. അതാണ് കൊലയില്‍ അവസാനിച്ചത്. അവരുടെ വീട്ടില്‍ ചെന്ന ഹൃദയമുള്ള ആര്‍ക്കും കരയാതെ മടങ്ങാന്‍ പറ്റില്ല. ഞാന്‍ മാത്രമല്ല അവിടെയുണ്ടായിരുന്ന പലരും കരഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ല. എന്റെ പാര്‍ട്ടിയിലെ തന്നെ ക്രിമിനല്‍ സ്വഭാവമുള്ള നേതാക്കന്മാര്‍ക്കെതിരെ അതിശക്തമായി പാര്‍ട്ടിക്കുള്ളില്‍ പോരാടുന്നൊരാളാണ് ഞാന്‍. കഴിഞ്ഞു പോയ കാലത്തെ കണക്കൊന്നും ഇപ്പോള്‍ ഞാന്‍ നോക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യാക്രമണത്തിലല്ല പ്രതിരോധത്തില്‍ ഞങ്ങള്‍ക്കും ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്, ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ സമീപകാലത്ത് അങ്ങനെയൊരു സംഭവം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അക്രമം ദുര്‍ബലന്റെ ആയുധമാണ്. ആശയമാണ് ധീരന്റെ ആയുധം. എനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് പറയാനുള്ളത് ഇത് നിങ്ങളെ എവിടെയും എത്തിക്കില്ല. ലോകത്തിന്റെ ചരിത്രം അതാണ്. ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ ഇവരൊക്കെ ആയുധത്തിന്റെ മാര്‍ഗ്ഗത്തിലൂടെ പോയവരാണ്.

ചരിത്രം അവര്‍ക്ക് കല്‍പ്പിച്ച് നല്‍കിയത് ചവറ്റുകുട്ടയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും കാത്തിരിക്കുന്നത് ഇതാണ്.-മുല്ലപ്പള്ളി പറഞ്ഞു. മനുഷ്യസ്‌നേഹമുള്ള പാര്‍ട്ടിയെന്നാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പഠിപ്പിച്ചിരിക്കുന്നത്. കൊലപാതകം എന്നു കേട്ടിട്ടുണ്ട്, പക്ഷേ ഇങ്ങനെ ബീഭത്സമായ കൊലപാതകം ഉണ്ടോ? എന്റെ നാട്ടുകാരനായ ചന്ദ്രശേഖരന്റെ മുഖത്ത് അവര്‍ വെട്ടിയത് 51 വെട്ടാണ്. 41 വെട്ടാണ് ഷുഹൈബിനെ വെട്ടിയത്. പ്രഫഷനല്‍ ഗുണ്ടകളെ വച്ചു കൊണ്ട് രാഷ്ട്രീയത്തെ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ ഇതിലേറെ അധഃപതനം ഒരു പാര്‍ട്ടിക്ക് ഉണ്ടാകാനുണ്ടോ? ഒരു കൊലപാതകം നടക്കുമ്പോള്‍ പറയും പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ല എന്ന്. അന്വേഷണം നടക്കുമ്പോള്‍ പറയും പാര്‍ട്ടിക്ക് പങ്കുണ്ട് എന്ന് അപ്പോള്‍ ഞങ്ങള്‍ ഖേദിക്കുന്നു എന്നു പറയും. എന്ത് ഖേദം? അക്രമം ഞങ്ങളുടെ മാര്‍ഗമല്ല അക്രമികളെ ഞങ്ങള്‍ സംരക്ഷിക്കില്ല എന്നു പറയണം.

ചന്ദ്രശേഖരന്റെ കേസിലെ പ്രതികളെ നിങ്ങള്‍ സംരക്ഷിക്കുകയല്ലേ? അവര്‍ പരോളിന് വരുന്നു നിങ്ങള്‍ സ്വീകരണം നല്‍കുന്നു അവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. അപ്പോള്‍ പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്. മുഖ്യമന്ത്രിക്കിതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രധാന പ്രതിയായിരുന്നു അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നില്ല എങ്കില്‍ പോലും. ആ കേസിന്റെ തുടക്കക്കാരന്‍ കൊടിയേരി ബാലകൃഷ്ണനാണ്. ഒരു ചെറിയ വഴക്കായിരുന്നു കാരണം. അതാണ് മൃഗീയമായ കൊലപാതകത്തില്‍ കലാശിച്ചത്. അതുകൊണ്ട് പശ്ചാത്താപബോധത്തോടെ ഹൃദയമുണ്ടെങ്കില്‍ ഈ കൊല അവസാനിപ്പിക്കണം. ഈ അരുംകൊല രാഷ്ട്രീയത്തിന് അന്ത്യം വരണം.-മുല്ലപ്പള്ളി പറഞ്ഞു.

Top