വിജയവഴിയേ മുംബൈ;കണക്കു കൂട്ടലുകള്‍ പിഴച്ച് ധോണി

പുണെ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ എട്ട് വിക്കറ്റിനു തകർത്ത് മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയവഴിയിൽ. 170 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ, ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറി മികവിൽ രണ്ടു പന്തുകൾ ബാക്കി നിൽക്കെയാണ് ജയം പിടിച്ചെടുത്തത്. 33 പന്തുകള്‍ നേരിട്ട രോഹിത് 56 റൺസുമായി മുംബൈയുടെ വിജയശിൽപിയായി. ഓപ്പണർമാരായ സൂര്യകുമാർ യാദവ്, എവിൻ ലൂയിസ് എന്നിവരും മുംബൈയ്ക്കായി തിളങ്ങി.

33 പന്തുകളിൽനിന്ന് രണ്ടു സിക്സും ആറ് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്. ഓപ്പണർമാരായ സൂര്യകുമാർ യാദവും (44) ഇവിൻ ലെവിസും (47) നൽകിയ അടിത്തറയിലാണ് നായകൻ വിജയം സൃഷ്ടിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ സൂര്യകുമാറും ലെവിസും 69 റൺസെടുത്തു.mi-3

നേരത്തെ സുരേഷ് റെയ്ന പുറത്താകാതെ നേടിയ (75) അർധ സെഞ്ചുറിയാണ് ചെന്നൈയ്ക്കു മികച്ച സ്കോർ നൽകിയത്. റെയ്ന 47 പന്തുകൾ നേരിട്ട് നാല് സിക്സും ആറ് ഫോറും പായിച്ചു. അമ്പാട്ടി റായ്ഡുവും (46) മികച്ച പ്രകടനമാണ് നടത്തിയത്. ധോണി 21 പന്തിൽ 26 റൺസെടുത്ത് പുറത്തായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർകിങ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ‌ 169 റണ്‍സെടുത്തു.ടോസ് നേടിയ മുംബൈ ചെന്നൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 47 പന്തിൽ 75 റൺസുമായി റെയ്ന പുറത്താകാതെ നിന്നു. റായുഡു 35 പന്തിൽ 46 റൺസെടുത്തു പുറത്തായി. ഷെയ്ൻ വാട്സൺ (11 പന്തിൽ 12), എം.എസ്. ധോണി (21 പന്തിൽ‌ 26), ഡ്വെയ്ൻ ബ്രാവോ (പൂജ്യം), സാം ബില്ലിങ്സ് (അഞ്ച് പന്തിൽ മൂന്ന്) എന്നിങ്ങനെയാണു മറ്റു ചെന്നൈ താരങ്ങളുടെ സ്കോറുകൾ. RON_2994റൺസൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജ റെയ്നയ്ക്കൊപ്പം പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യൻസിനു വേണ്ടി മിച്ചൽ മക്‌‍ലനാഗൻ, ക്രുനാൽ പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

 

Latest