വിജയത്തിന്റെ ലഹരിയില്‍ ക്യാമറയ്ക്ക് മുന്നില്‍ സ്വയം മറന്നും; മുംബൈ ഇന്ത്യന്‍സ് താരം ജോസ് ബട്‌ലറിന് മാനം പോയി

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയപ്പോള്‍ സന്തോഷാതിരേകത്താല്‍ ചാടിമറിഞ്ഞ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറിന്റെ മാനം പോയി. വീട്ടിലിരുന്ന് ഫൈനല്‍ മത്സരം കണുന്നതിനിടെ മുംബൈ ജയിക്കുമ്പോഴാണ് ബട്‌ലര്‍ ആവേശഭരിതനാകുന്നത്. അവസാന പന്തില്‍ വാഷിങ്ങ്ടണ്‍ സുന്ദര്‍ റണ്ണൗട്ടായപ്പോഴാണ് ബട്‌ലര്‍ സ്വയം മറന്നത്.

ഒരു ടവ്വല്‍ മാത്രം ധരിച്ചിരുന്ന ബട്‌ലര്‍ കളിയുടെ പിരിമുറുക്കത്തില്‍ ആദ്യമേ ടവ്വല്‍ അഴിച്ച് ദേഹം പുതച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുന്ദര്‍ റണ്ണൗട്ടായതും സന്തോഷം കൊണ്ട് മതിമറന്നതും. ചിത്രീകരിക്കുന്ന ക്യാമറ ഇരിക്കുന്നതും, താന്‍ വസ്ത്രമഴിച്ചാണ് കളിക്കുന്നതെന്നും താരം പെട്ടെന്ന് തന്നെ മനസിലാക്കി.

jose3

മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ജോസ് ബട്‌ലര്‍ കഴിഞ്ഞ ആഴ്ചയാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. ഇംഗ്ലണ്ടിനായി ത്രിരാഷ്ട്ര പരമ്പര കളിക്കാനായാണ് ബട്‌ലര്‍ നാട്ടിലേക്ക് പോയത്. ഫൈനല്‍ മത്സരത്തില്‍ കളിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട് എന്ന് താരം പറഞ്ഞിരുന്നു. കിരീടം നേടിയ എല്ലാ താരങ്ങള്‍ക്കും ബട്‌ലര്‍ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു.

ആവേശം നിറഞ്ഞുനിന്ന ഫൈനല്‍ മല്‍സരത്തില്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിനെ ഒരു റണ്ണിനു തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സിന് ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റ് കിരീടം നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ എട്ടു വിക്കറ്റിന് 129 റണ്‍സെടുത്തു. എന്നാല്‍ പുണെയുടെ ഇന്നിങ്‌സ് ആറു വിക്കറ്റിന് 128 റണ്‍സില്‍ അവസാനിച്ചു.

Latest
Widgets Magazine