തെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികള്‍: സോഷ്യല്‍മീഡിയക്ക് പ്രത്യേകം വാളന്റിയര്‍, ഓണ്‍ലൈന്‍ രാഷ്ട്രീയത്തെക്കുറിച്ച് മുരളി തുമ്മാരുകുടി പറയുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നാട്ടില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും ഊര്‍ജത്തോടെ വേണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് നന്നായി അറിയുകയും ചെയ്യാം.

പ്രചരണത്തിനും വാര്‍ത്തകള്‍ അറിയുന്നതിനുമെല്ലാം സൈബറിടത്തെ എല്ലാവരും ആശ്രയിക്കുമ്പോള്‍ അതുവഴി പ്രചരിക്കാന്‍ സാധ്യതയുള്ള വ്യാജവാര്‍ത്തകളെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് മുരളി തുമ്മാരുകുടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ തിരഞ്ഞെടുപ്പും ഇനി വരാനുളളതും ഫേക്ക് ന്യൂസ് കൊണ്ട് സമൃദ്ധം ആയിരിക്കും. നമ്മുടെ നാട്ടിലും വിദേശത്തും ഇരുന്ന് ആളുകള്‍ അത് പടച്ചു വിടും. ഫേസ്ബുക്ക് പോലുള്ള സംവിധാനങ്ങള്‍ അവ നമ്മുടെ മുന്നില്‍ എത്തിക്കും. പൊട്ടന്മാരായ നമ്മള്‍ അത് വാട്ട്‌സ് ആപ്പ് വഴി ചുറ്റും പരത്തും. ഇത് അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. വരും കാലത്ത് ഓണ്‍ലൈന്‍ ശക്തി പ്രാപിക്കും. അപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് അദ്ദേഹം പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

മാറുന്ന കാലം

ഒറ്റ ദിവസം മൂന്ന് പോസ്റ്ററുകള്‍ ആണ് ഞാന്‍ കാണുന്നത്. സി പി എമ്മും കോണ്‍ഗ്രസ്സും സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരെ ക്ഷണിക്കുന്ന തമാശ കലര്‍ത്തിയുള്ള പോസ്റ്ററുകള്‍ ആദ്യം. മൂന്ന് കാര്യങ്ങളെ ആണ് ഇത് സൂചിപ്പിക്കുന്നത്. ഒന്നാമത് തിരഞ്ഞെടുപ്പിനെ പറ്റി എല്ലാവരും ചിന്തിച്ചു തുടങ്ങി. രണ്ടാമത് സമൂഹ മാധ്യമങ്ങള്‍ മറ്റു മാധ്യമങ്ങളെ പോലെ പ്രധാനമാണ് എന്ന് പാര്‍ട്ടികള്‍ ശരിക്ക് മനസ്സിലാക്കി കഴിഞ്ഞു. മൂന്നാമത് പുതിയ തലമുറയുടെ അടുത്തെത്താന്‍ പഴയ തരത്തിലുള്ള സീരിയസ് രാഷ്ട്രീയം ഒന്നും നടക്കില്ല എന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്.

രണ്ടായിരത്തി ഇരുപത്തി അഞ്ച് ആകുന്നതോടെ നമ്മുടെ വോട്ടര്‍മാരില്‍ എണ്‍പത് ശതമാനവും ഓണ്‍ലൈന്‍ ആകും. ആ കാലത്ത് മൈതാന പ്രസംഗവും റാലിയും ഒക്കെ മ്യൂസിയം പീസ് ആകും. രാഷ്ട്രീയ യുദ്ധങ്ങള്‍ തുടങ്ങുന്നതും ജയിക്കുന്നതും ഒക്കെ സമൂഹമാധ്യമത്തില്‍ ആകും. പുതിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കാന്‍ ഒക്കെ ഇന്നത്തെപോലെ ഉള്ള ബുദ്ധിമുട്ടുണ്ടാകില്ല. അതുകൊണ്ടാണ് രണ്ടായിരത്തി ഇരുപത്തി ആറിലെ കേരള തിരഞ്ഞെടുപ്പാണ് എന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ന് ഞാന്‍ എപ്പോഴും പറയാറ്. അടുത്ത തിരഞ്ഞെടുപ്പാണ് ലോകം എന്ന് കരുതുന്നവര്‍ ഇതൊന്നും കാര്യമായി എടുക്കുന്നില്ല.

മൂന്നാമത്തെ പോസ്റ്റര്‍ ഫേക്ക് ന്യൂസ് കണ്ടുപിടിക്കുന്നതിനെ പറ്റിയാണ്. ഈ തിരഞ്ഞെടുപ്പും ഇനി വരാനുളളതും ഫേക്ക് ന്യൂസ് കൊണ്ട് സമൃദ്ധം ആയിരിക്കും. നമ്മുടെ നാട്ടിലും വിദേശത്തും ഇരുന്ന് ആളുകള്‍ അത് പടച്ചു വിടും. ഫേസ്ബുക്ക് പോലുള്ള സംവിധാനങ്ങള്‍ അവ നമ്മുടെ മുന്നില്‍ എത്തക്കും. പൊട്ടന്മാരായ നമ്മള്‍ അത് വാട്ട്‌സ് ആപ്പ് വഴി ചുറ്റും പരത്തും. കൂടുതല്‍ ആളുകളും അത് വിശ്വസിക്കും. പതുക്കെ പതുക്കെ അത് ജനാധിപത്യത്തെ ഞെക്കി കൊല്ലും. അതിനെതിരെ ഉള്ള യുദ്ധം വിജയിക്കാന്‍ പറ്റുന്ന ഒന്നല്ല. പക്ഷെ , പക്ഷെ ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ലല്ലോ.

മുരളി തുമ്മാരുകുടി

Top