പിണറായി വിജയന് ബിജെപിയുമായി കൂട്ടുകെട്ട്; പിണറായി ആർഎസ്എസിലേക്ക് ആളെകൂട്ടുന്നു; കെ മുരളീധരൻ

തിരുവനന്തപുരം: ഫെബ്രുവരി 13ന് പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ലാവലിൻ കേസ് ചർച്ച ചെയ്‌തെന്നു കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് മുരളീധരന്റെ ആരോപണം.ഇത് നിഷേധിക്കാൻ സാധിക്കുമോയെന്നും മുരളീധരൻ വെല്ലുവിളിച്ചു.

രഹസ്യ കൂടിക്കാഴ്ചക്ക് ശേഷമാണ് ലാവലിൻ കേസിൽ എതിർഭാഗത്തുണ്ടായിരുന്ന ഹരീഷ് സാൽവെ പിണറായിക്കുവേണ്ടി വാദിക്കാനെത്തിയത്.മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ലോക്‌നാഥ് ബെഹറയെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടി ആർഎസ്എസിലേക്കുള്ള ആളെക്കൂട്ടലാണെന്നും മുരളീധൻ ആരോപിച്ചു.

Latest
Widgets Magazine