ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പാലക്കാട് മുണ്ടൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂർ വാലിപ്പറമ്പിൽ പഴണിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുക‍യായിരുന്ന ഗ്യഹനാഥനെ ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രകോപനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

Latest
Widgets Magazine