ഫ്‌ലാറ്റില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സൗത്ത് ഡല്‍ഹിയിലെ ചത്തര്‍പുരില്‍ സുമന്‍ കോളനിയിലെ ഫ്‌ലാറ്റിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം നടന്നത്. പ്രബോനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അവിഷേക് മൊണ്ടാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവത്തിന് മണിക്കൂറുകള്‍ മുന്‍പ് തന്റെ ഫ്‌ലാറ്റ് ആരോ അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് പറഞ്ഞ് ഒരു യുവതി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മാസങ്ങളായി ഇരുവരും ഒരേ ഫ്‌ലാറ്റിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ തെളിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top