കോണ്‍ഗ്രസ്-ഡിഎംകെ പ്രവർത്തകന്റെ മര്‍ദനമേറ്റ് പ്രധാനമന്ത്രിയുടെ ആരാധകനും തെരഞ്ഞെടുപ്പ് പ്രചാരകനുമായ വയോധികന്‍ മരിച്ചു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രാഷ്ട്രീയ തര്‍ക്കത്തിനിടെ വയോധികനെ മർദ്ദിച്ചു കൊന്നു. കോണ്‍ഗ്രസ്-ഡിഎംകെ അനുകൂലിയുടെ മര്‍ദനമേറ്റ് പ്രധാനമന്ത്രിയുടെ കടുത്ത ആരാധകനും തെരഞ്ഞെടുപ്പ് പ്രചാരകനുമായ വയോധികന്‍ ആണ് മരിച്ചത്. 75 കാരനായ ഗോവിന്ദരാജാണ് മരിച്ചത്. മോദിയുടെയും ജയലളിതയുടെയും ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച്‌ തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്നയാളായിരുന്നു ഗോവിന്ദരാജ്. ഇരുവരും തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍ ഗോപിനാഥ് ഗോവിന്ദരാജിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗോപിനാഥ് എന്നയാളെ അറസ‍റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഗോപിനാഥിനെ കോടതി റിമാന്‍റ് ചെയ്തു.

Latest