യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടികൊന്നു; നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായതായി റിപ്പോര്‍ട്ട്

ഹരിപ്പാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിസംഘം വീട്ടില്‍ കയറി വെട്ടി കൊന്നു. ഏവൂര്‍ വടക്ക് സുനി ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ സുനില്‍ കുമാര്‍ (സുനി29) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.അക്രമിസംഘം വീട് വളഞ്ഞ് സുനിയെ പുറത്തിറക്കിയ ശേഷം വെട്ടുകയായിരുന്നു. വീടിന് പുറത്തേയ്ക്ക് ഇറങ്ങി ഓടിയ സുനി തട്ടി വീഴുകയും അവിടെ വെച്ച് സംഘം കൊലപ്പെടുത്തുകയുമായിരുന്നു. സുനിനേരത്തേ താമസിച്ചിരുന്ന വീടിന്റെ വാതിലുകളും സംഘം തകര്‍ത്തിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട സുനി. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചേപ്പാട് പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭത്തില്‍ നാലു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായതായി സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ 11 ന് ഏവൂരില്‍ വെച്ച് സുനി ഒരു യുവാവിനെ മര്‍ദിച്ചിരുന്നു ഇതിന്റെ പ്രതികാരമാകാം കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. രുഗ്മിണിയാണ് സുനിയുടെ മാതാവ്, ഭാര്യ പ്രിന്‍ജു, മക്കള്‍ ഹരികൃഷണന്‍, ആവണി. കായംകുളം ഡിവൈഎസ്പി ഷറഫുദ്ദീന്‍,കായംകുളം സിഐ സദന്‍, കരീ ലുളങ്ങര എസ്‌ഐ ജി.സുരേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി വരുന്നു.

Top