തമിഴ്‌നാട് ഹൈവേയിൽ മലയാളിയെ കാത്തിരിക്കുന്നത് മരണം: അപകടങ്ങളിൽ മരിക്കുന്ന മലയാളികളുടെ അവയവങ്ങൾ കൊള്ളയടക്കപ്പെടുന്നു; പിന്നിൽ തമിഴ്‌നാട്ടിലെ അവയവ മാഫിയ

ഇൻവസ്റ്റിഗേഷൻ ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ഹൈവേകളിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്ന മലയാളികളുടെ അവയവങ്ങൾ കൊള്ളയടിക്കപ്പെടുന്നതായി സൂചന. തമിഴ്‌നാട്ടിലെ പ്രധാന ആശുപത്രികളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ അവയവ മാറ്റ ശസ്ത്രക്രിയയും, ഹൈവേകളിലുണ്ടായ അപകടവും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തിലുള്ള അവയവ മാഫിയയുടെ സാധ്യതകളിലേയ്ക്കു വിരൽ ചൂണ്ടുന്നത്. അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ അവയവങ്ങൾ ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തമിഴ്‌നാട്ടിലെ ഹൈവേകളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ സൂചനകൾ ലഭിക്കുന്നത്. പോസ്റ്റുമാർട്ടത്തിനിടെ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടവരുടെ അവയവങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്ന സൂചന വ്യക്തമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്തിൽ തമിഴ്‌നാട്ടിലെ റോഡുകളിൽ മരിച്ചു വീഴുന്ന മലയാളികളുടെ കണക്കു സഹിതം വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലെ ഹൈവേകളിൽ പിടഞ്ഞു വീഴുന്ന മലയാളുടെ ജീവൻ സംബന്ധിച്ചു കണ്ടെത്തിയത്.accd
2004 മുതൽ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളിൽ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികൾ ആണ് ! ഇവരിൽ പളനിയിലേക്ക് പോയവരും , വേളാൻങ്കണിക്കു പോയവരും , നാഗൂര് പോയവരും ഒക്കെ ഉൾപെടും.തമിഴ്‌നാട്ടിലെ സേലം, ഈറോഡ്,തിരുനെൽവേലി, ത്രിച്ചി, മധുര എന്നിവിടങ്ങളിൽ നൂറു കണക്കിന് മലയാളികൾക്കാണ് വാഹനാപകടങ്ങളിൽ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ , ട്രക്കോ ആയിരിക്കും തീർഥാടകരുടെ വാഹനത്തിൽ വന്നിടിക്കുന്നത്.
അപകടങ്ങളിൽ പെടുന്നവരെ ഒരാളെ പോലും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലേയ്ക്കു കൊണ്ടു പോയതായി റിപ്പോർട്ടുകൾഇല്ല. ഇവരെയെല്ലാം എത്തിക്കുന്നത് ഏതെങ്കിലും പ്രാദേശിക ആശുപത്രികളിലാവും. ഈ ആശുപത്രികളിൽ വച്ച് തമിഴ്‌നാട് അവയവ മാഫിയ സംഘം, ശസ്ത്രക്രിയ നടത്തിയ ശേഷം അവയവങ്ങൾ തട്ടിയെടുക്കുകയാണെന്നാണ് റിപ്പോർട്ടുകളിൽ നിന്നു ലഭിക്കുന്ന സൂചന. അപകടത്തിൽപ്പെട്ടു മരിക്കുന്നവരെയെല്ലാം ബന്ധുക്കൾക്കു പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമാവും പലപ്പോഴും കാണാൻ സാധിക്കുക. ഈ സമയത്തിനുള്ളിൽ ആന്തരികാവയവങ്ങൾ പോലും സംഘം തട്ടിയെടുക്കാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മരിച്ച് ഇത്ര സമയത്തിനുള്ളിൽ എടുക്കാവുന്ന അവയവങ്ങളെല്ലാമാണ് സംഘം തട്ടിയെടുക്കുന്നത്. ഹൈവേകളിൽ അപകടങ്ങളുണ്ടായ അടുത്ത സമയത്തിനുള്ളിൽ തമിഴ്‌നാട്ടിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ നിരക്ക് വർധിച്ചതും സംശയങ്ങൾക്കു ഇട നൽകുന്നു.accident-5
ഇതോടൊപ്പമാണ് അപകടങ്ങളുണ്ടായ സ്ഥലങ്ങളിൽ അപകടത്തിൽപ്പെടുന്നവരുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവങ്ങൾ വർധിക്കുന്നത്. കൂടുതൽ അപകടങ്ങളും കുപ്രസിദ്ധമായ ‘തിരുട്ടു ഗ്രാമങ്ങൾ ‘ സ്ഥിതി ചെയ്യുന്ന പരിസരങ്ങളിൽ ആണ് നടന്നിട്ടുള്ളത്.കുടുംബത്തോടൊപ്പം തീർഥയാത്രയ്ക്ക് പുറപ്പെടുന്നവർ കൈവശം ധാരാളം പണം കരുതും.സ്ത്രീകൾ പൊതുവേ സ്വർണം ധരിക്കും.എന്നാൽ അപകടസ്ഥലത്ത് നിന്നും ഇവയൊന്നും തന്നെ ഉറ്റവർക്ക് തിരിച്ചു കിട്ടിയിട്ടില്ലാ.തമിഴ്‌നാട് പോലീസ് ഈ കേസുകളിൽ തീർഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് ‘എഫ്ഫ്.ഐ.ആർ.’ എഴുതി കേസ് ക്ലോസ് ചെയ്യുന്നു.വന്നിടിച്ച ട്രക്ക് ഡ്രൈവർമാരെകുറിച്ച് ആരും കേട്ടിട്ടുമില്ലാ കണ്ടിട്ടും ഇല്ലാ.തമിഴ്‌നാട്ടിൽ നിന്നും പിന്നീട് ബോഡി നാട്ടിലെത്തിക്കാൻ വെമ്പുന്ന ബന്ധുകളെ അവിടങ്ങളിലെ ആംബുലൻസ് ഉടമകൾ മുതൽ മഹസ്സർ എഴുതുന്ന പോലീസുകാർ വരെ ചേർന്നു നന്നായി ഊറ്റി പിഴിഞ്ഞാണ് വിടാറള്ളത്.ഇതിനെ കുറിച്ച് ഇപ്പോൾ ഇവിടെ പറയാൻ കാരണം, വളരെ മുന്പ് ഒരു ഓൺലൈൻ പത്രത്തിൽ തമിഴ്‌നാട്ടിൽ മലയാളി തീർഥാടകരുടെ ദുരൂഹ മരണത്തെ കുറിച്ച് ഒരു റിപ്പോർട്ട് വായിച്ചിരുന്നു.അതിൽ തമിഴ് നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊള്ളസംഘങ്ങൾ ആണ് ഇതിനു പിന്നിൽ എന്ന് , പോലീസുകാരുടെ മൊഴി സഹിതം പറഞ്ഞിരുന്നു.മാതൃഭൂമിയിൽ ജി.ശേഖരൻ നായർ എഴുതിയ ‘പദ്മതീർഥകരയിൽ ‘ എന്ന പംക്തിയിൽ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ആണ് പ്രതിപാധിച്ചിരിക്കുന്നത്. നാഷണൽ ഹൈവേയിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചു നടക്കുന്ന ഈ കൂട്ടകൊലകൾകെതിരെ ഇത് വരെ കേരള സർക്കാരോ പ്രശ്‌നത്തിൽ ഇടപെടുന്നുമില്ല.

Latest
Widgets Magazine