വിദേശവനിതയെ മയക്കുമരുന്ന് കൊടുത്ത് മയക്കി ബലാത്സംഗം ചെയ്ത ശേഷം കൊലപാതകം.

തിരുവനന്തപുരം :കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 77 പേജുള്ള കുറ്റപത്രം ഫോർട്ട് അസി. കമീഷണർ ദിനിൽ സമര്‍പ്പിച്ചത്. മയക്കുമരുന്ന് കൊടുത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്തശേഷം രണ്ടുപേർ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കഴിഞ്ഞ ഏപ്രില്‍ 20നാണ് കോവളത്തിന് സമീപെത്ത ആളൊഴിഞ്ഞ പ്രദേശത്ത് വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് പൊലീസ് 77 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. മയക്കുമരുന്ന് കൊടുത്ത് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം രണ്ടു പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. മയക്ക് മരുന്ന് കുത്തിവയ്ച്ച് ബലാൽസംഗം ചെയ്തു,വിവസ്ത്രയായ ശരീരത്തിൽ കെട്ടിപുണർന്ന് കിടന്നു, യുവതി മയക്കം വിടുമ്പോൾ വീണ്ടും മയക്കുമരുന്ന് കൊടുത്ത് ബലാൽസംഗം തുടർന്നു- പ്രതിക്കെതിരേയുള്ള കുറ്റപത്രത്തിൽ പറയുന്നു.കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. എന്നാൽ, കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിദേശവനിതയുടെ ബന്ധുക്കളുൾപ്പെടെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇൗ ആവശ്യം ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. ഇതിനിടെ പ്രതികള്‍ക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.ആയുർ വേദ ചികിത്സക്കായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ കോവളത്തെത്തിയ ഇവരെ സ്ഥലങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് പ്രേരിപ്പിച്ച് പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top