കരുതിക്കൂട്ടിയുള്ള കൊലപാതകം!! മധുവിനെ കൊല്ലാന്‍ മുക്കാലിയില്‍ നിന്നും പുറപ്പെട്ടത് 20 ഓളം പേര്‍; വഴികാട്ടിയത് ഫോറസ്റ്റ് ഗാര്‍ഡുമാര്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരിയുടെ വെളിപ്പെടുത്തല്‍. മധു താമസിക്കുന്ന സ്ഥലം കാട്ടിക്കൊടുത്തത് വനംവനകുപ്പ് ഉദ്യോഗസ്ഥരാണെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക വെളിപ്പെടുത്തി. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചന്ദ്രിക പറഞ്ഞു. മധുവിനെ നേരത്തെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും ചന്ദ്രിക കൂട്ടിച്ചേര്‍ത്തു.

വര്‍ഷമോള്‍ എന്ന ഓട്ടോയിലും വേറെ വണ്ടികളിലുമായി 20 ഓളം ആള്‍ക്കാരാണ് മുക്കിലിയില്‍ മധുവിനെ തേടിപുറപ്പെട്ടത്. കരുതിക്കൂട്ടിയുള്ള കൊലപാകമാണ് സംഭവിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. മുക്കാലിയില്‍ നിന്ന് 3.5 കിലോമീറ്റര്‍ ഉള്ളിലുള്ള അജുമുടി എന്ന സ്ഥലത്ത് കഞ്ഞി വച്ചു കൊണ്ടിരുന്ന മധുവിനെ ഇവര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വലിച്ചിഴച്ചു കൊണ്ട് വന്ന് മര്‍ദ്ദിച്ചു. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴിയാണ് ഇവര്‍ പോയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image may contain: 3 people, people standing, tree and outdoor

ചിണ്ടക്കി ഊരില്‍ കുറുംബസമുദായക്കാരായ മല്ലന്റെയും മല്ലിയുടേയും മൂത്തമകനാണ് മധു. മല്ലന്‍ കുട്ടികള്‍ ചെറുതായിരിക്കുമ്പോഴേ മരിച്ചു. ഏഴു വരേയേ അവന്‍ പഠിക്കാന്‍ പോയുള്ളൂ.. പിന്നെ സ്‌കൂളില്‍ പോവാതായി. പെണ്‍കുട്ടികള്‍ പഠിച്ചു. മൂത്തമകള്‍ സരസു മേലേ തുടുക്കി ഊരിലെ അംഗണവാടിയില്‍ ടീച്ചറായി. കടുകുമണ്ണ ഊരിലെ അംഗന്‍ വാടിയില്‍ സഹായിയായി മല്ലിയും പോയിത്തുടങ്ങി. വീട്ടിലെ സാഹചര്യങ്ങള്‍ പച്ചപിടിക്കുമ്പോഴും ഒര്‍മ്മകളില്‍ മാത്രമായി മധു മാറുന്നത് സഹിക്കാനാവുന്നില്ല ഇവര്‍ക്ക്.

ഫോറസ്റ്റ് ഗാർഡുമാരും പൊലീസും കേസിൽ പ്രതികളാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. പഴുതടച്ച അന്വേഷണത്തിനായി ദലിത് ആദിവാസി സംഘടനകൾ ശബ്ദം ഉയർത്തിയിട്ടുണ്ട്. കേസിൽ മധുവിന് നീതി കിട്ടും വരെ സമര പരിപാടികൾ തുടരുമെന്നാണ് സംഘടനകളുടെ നിലപാട്

Top