രാജീവ് ഗാന്ധിയെപ്പോലെ മോദിയും കൊല്ലപ്പെടുമെന്ന് റിപ്പോര്‍ട്ട്: വെറും നാടകമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ ആക്രമിച്ച മാതൃകയില്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന പൂനെ പൊലീസിന്റെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. മോദിയുടെ പഴയകാല തന്ത്രമാണ് ഇവിടെയും നടപ്പാകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ‘ഇത് മുഴുവന്‍ നുണയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ മോദി മുഖ്യമന്ത്രി ആയിരുന്നത് മുതലുളള തന്ത്രമാണിത്. മുഖം വികൃതമാകുമ്പോഴൊക്കെ വധിക്കാന്‍ നീക്കം എന്ന വാര്‍ത്തയുണ്ടാക്കും. അതുകൊണ്ട് തന്നെ ഇതില്‍ എത്രമാത്രം വസ്തുതയണ്ടെന്ന് അന്വേഷണം നടത്തണം’ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

നരേന്ദ്ര മോദിയെ, രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ വകവരുത്താന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. മഹാരാഷ്ട്രയിലെ കോറേ ഗാവ് ഭീമയില്‍ മാവോയിസ്റ്റുകളില്‍ നിന്ന് സംഘടനയുടെ കേന്ദ്ര കമ്മിറ്റി പുറപ്പെടുവിച്ച രഹസ്യ ഇമെയില്‍ക്കത്തും പിടിച്ചതായി പൊലീസ് അവകാശപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂനെ കോടതിയില്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ഉജ്വല പവാര്‍ പോലീസിന്റെ കണ്ടെത്തല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിടിയിലായ അഞ്ചുപേരില്‍ നിന്നു കിട്ടിയ ലാപ്‌ടോപ്പില്‍ നിന്ന് ഇ മെയിലില്‍ കിട്ടിയ കത്ത് പോലീസ് കണ്ടെത്തുകയായിരുന്നു. മോദിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്ലീഡര്‍ കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 5 പേര്‍ അറസ്റ്റിലായത്. ഇവരിലൊരാള്‍ ഒരു മുന്‍ പ്രധാനമന്ത്രിയുടെ സ്റ്റാഫായിരുന്നയാളാണ്.

എല്‍ഗാര്‍ പരിഷത്ത് ഓര്‍ഗനൈസര്‍ സുധീര്‍ ധാവ് ലെ, മുംബൈ കേന്ദ്രമായ റിപ്പബ്ലിക്കന്‍ പാന്തേഴ്‌സ് ജാതി അനാച്ചി ചല്‍വാല്‍ (ആര്‍ പി ), ദല്‍ഹി കേന്ദ്രമായ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രി സണേഴ്‌സ് സംഘടനയുടെ റോണാ വില്‍സണ്‍, നാഗ്പൂരുകാരന്‍ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ് ലിങ് (അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേഴ്‌സ് ), നാഗ്പൂര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഷോമാ സെന്‍, മുന്‍ പ്രധാനമന്ത്രിയുടെ ഗ്രാമവികസന പരിപാടികളുടെ മേല്‍നോട്ടക്കാരന്‍ മഹേഷ് റൗത്ത് എന്നിവരാണ് അറസ്റ്റിലായത്.

Top