ഇപ്പോള്‍ കോപ്പിയടിക്കുന്നത് നാടന്‍പാട്ടാണ്; ഗോപി സുന്ദറിന്റെ പുതിയ തെലുങ്ക് പാട്ടിന് മലയാളികളുടെ പൊങ്കാല

ഗോപി സുന്ദറിനെ കോപ്പി സുന്ദര്‍ എന്ന് വിളിക്കാനാണ് ട്രോളര്‍മാര്‍ക്ക് ഇഷ്ടം. അതിന് കാരണം പാട്ടുകളുടെ കോപ്പിയടി തന്നെ. ഗോപി സുന്ദര്‍ ഈണമിട്ട പല പാട്ടുകളും മുന്‍പ് വന്ന ഏതെങ്കിലും ഗാനത്തിന് സമാനമായ ഈണത്തിലായിരിക്കും. എങ്കിലും പുതിയ പാട്ടിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാന്‍ ഗോപി സുന്ദറിന് കഴിഞ്ഞിട്ടുണ്ട്.

തെലുങ്കിലും കോപ്പിയടി വിടാതെ മുന്നേറുകയാണ് ഗോപി സുന്ദര്‍. ഗോപിചന്ദ് നായകനാകുന്ന ‘പന്ത’ത്തിലെ ‘ദേശമന്തെ’ എന്ന പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിലെ നാടന്‍പാട്ടായ് ‘പള്ളിവാള് ഭദ്രവട്ടകം’ എന്ന ഗാനത്തിന്റെ ഈണവുമായി സാമ്യമുള്ളതാണ് ഈ ഗാനം. രഞ്ജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപിയുടെ കോപ്പിയടി ആദ്യം തിരിച്ചറിഞ്ഞത് മലയാളികള്‍ തന്നെയാണ്. തെലുങ്ക് പാട്ടിന് താഴെ കമന്റായും ഒറിജിനല്‍ ഗാനം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest
Widgets Magazine