ഐ.എസിൽ ചേർന്ന ഇന്ത്യക്കാരെ കൊലപ്പെടുത്തും; വിദേശികളെ കൊന്നു തള്ളാൻ ഐ.എസ് തീരുമാനം; ഐ.എസിൽ ഇനി മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രം

ഇന്റർനാഷണൽ ഡെസ്‌ക്

ഡമാസ്‌കസ്: സ്വർഗരാജ്യം സ്വപ്‌നം കണ്ട് ഐ.എസിൽ ചേർന്ന ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ തലയ്ക്കു തോക്കു ചൂണ്ടി ഐ.എസ്. മുസ്ലീം – അറബ് രാജ്യങ്ങളിൽ നിന്നുള്ള ജിഹാദികൾ മാത്രം മതി ഇനി ഐ.എസിൽ പോരാളികളായി എന്ന തീരുമാനത്തിലാണ് ഇപ്പോൾ ഐ.എസ് നേതൃത്വം എത്തിയിരിക്കുന്നത്. ഐഎസിനു വേണ്ടി പോരാടുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭീകരരെ കൊന്നു തള്ളാനാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. സിറിയയിൽ അവശേഷിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ വിദേശികൾ ആരെങ്കിലുമുണ്ടെങ്കിൽ അവരെ സംരക്ഷിക്കേണ്ടെന്ന് വിവിധ രാജ്യങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ഐഎസിനൊപ്പം ചേർന്ന വിദേശ പൗരന്മാരായ ഇവർ യുദ്ധത്തിനിടെ ഇവർ കൊല്ലപ്പെട്ടാലും അത് പ്രശ്നമല്ലെന്നാണ് സിറിയയിലെ സഖ്യ സേനയുടെ നിലപാട്.
പോരാട്ടം സിറിയയിലെ റാഖയിൽ അവശേഷിക്കുന്ന ഭീകരരിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് ഭീകരരോട് ഒരു ദയയും വേണ്ടെന്ന് ലോക രാജ്യങ്ങൾ കൂട്ടായി തീരുമാനമെടുത്തിരിക്കുന്നത്. മുന്നൂറോളം ഭീകരർ റാഖയിലെ ഒരു സ്റ്റേഡിയത്തിലും ആശുപത്രിയിലും ഒളിവിലുണ്ടെന്നാണു സൂചന. കീഴടങ്ങണമോയെന്ന കാര്യത്തിൽ ഇവർക്കിടയിൽ തർക്കം നിലനിൽക്കുകയാണെന്നും സിറീയൻ സൈന്യം പറയുന്നു.
സിറിയയിൽ നടക്കുന്ന പോരാട്ടത്തിൽ ജിഹാദികൾ കൊല്ലപ്പെടുന്നെങ്കിൽ അതു നല്ലതിനാണെന്നു ഫ്രഞ്ച് പ്രതിരോധമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. മറ്റു വിദേശരാജ്യങ്ങളിൽ നിന്നെത്തി പരിശീലനം തേടി സിറിയയിൽ ഐഎസിനോടൊപ്പം നിൽക്കുന്ന വിദേശ ഭീകരരെ അവിടെ വച്ചു തന്നെ കൊലപ്പെടുത്തുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
മിക്ക രാജ്യങ്ങളും തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായും നീതിന്യായ വ്യവസ്ഥയ്ക്ക് അനാവശ്യ തലവേദനയുമായാണ് ഐഎസ് ഭീകരരുടെ തിരിച്ചു വരവിനെ കാണുന്നത്. അതൊഴിവാക്കാനാണു രാജ്യങ്ങളുടെ നീക്കം. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന് എല്ലാ സഖ്യരാജ്യങ്ങളും തങ്ങളുടെ രാജ്യത്തു നിന്ന് ഐഎസിൽ ചേർന്നിട്ടുള്ളവരുടെ ഫോട്ടോകളും മറ്റു വിവരങ്ങളും കൈമാറിയിട്ടുണ്ട്. എല്ലാ വിദേശ ഭീകരരെയും കൊന്നൊടുക്കുമെന്ന് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും വ്യക്തമാക്കുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top