മലപ്പുറത്തെ ജനസംഖ്യ വര്‍ധനയ്ക്ക് പിന്നില്‍ ഗൂഢാലോചന: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

മലപ്പുറം :മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്‌ലിം സംസ്ഥാനമായി മാറ്റാന്‍ ശ്രമം നടക്കുകയാണെന്നും ഗിരിരാജ് സിങ് ആരോപിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് എറണാകുളത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.മലബാര്‍ കലാപത്തെ ജിഹാദ് എന്ന് വിശേഷിപ്പിച്ച മന്ത്രി 1921ലെ ജിഹാദിന്റെ 100ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തില്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു.

ഐഎസിന്റെ തന്ത്രമായ ലവ് ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയാണെും മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണെന്നും തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണെന്നും കേരളത്തിലെ ജനാധിപത്യം ഏകാധിപതിയായ ‘കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണെന്നും ഗിരിരാജ് സിങ് പറഞ്ഞു.

Latest
Widgets Magazine