തട്ടിപ്പുകേസ് പ്രതി വിജയ് മല്ല്യയുടെ വാദവുമായി നികേഷ് കുമാര്‍; റെക്കോര്‍ഡ് ചെക്ക് കേസുമായി അഴിക്കോട് സ്ഥാനാര്‍ത്ഥി

കൊച്ചി: നികേഷ് കുമാറിന്റെ പേരിലുള്ള അമ്പത്തിനാല് ചെക്ക് കേസുകള്‍ കമ്പനിയുടേതാണെന്നും നികേഷ്‌കുമാറുമായി യാതൊരു ബന്ധമില്ലെന്നുമുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രസ്താനവന വസ്തുകള്‍ക്ക് നിരക്കാത്തത്. കമ്പനിയുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന സാമ്പത്തീക ചുമതലയുള്ള നികേഷ് കുമാറാണ് സാമ്പത്തീകമായി ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മറുപടി നല്‍കേണ്ടതെന്ന് ഏത് കൊച്ചുകുഞ്ഞിനുമറിയാമെന്നിരിക്കെയാണ് മാനക്കേട് മറയ്ക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ പേര് ദുരുപയോഗം ചെയ്തത്.

ഇന്ത്യയെ ഞെട്ടിച്ച കോടികളുമായി മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യ തട്ടിപ്പുകേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറക്കിയ അവസാന അടവും ഇതായിരുന്നു. കമ്പനിയുടെ പേരില്‍ എടുത്ത വായ്പ്പയ്ക്ക് താനെന്തിന് മറുപടി പറയണമെന്നായിരുന്നു ഇയാളുടെ ചോദ്യം. ചാനലില്‍ പ്രമുഖമായ ഓഹരികള്‍ കയ്യാളുന്നത് നികേഷ് കുമാറും ഭാര്യയുമാണ് അത് കൊണ്ട് തന്നെ ചാനലിന്റെ സാമ്പത്തികമായ ഇടപെടലുകള്‍ക്ക് നിയമപരമായി ഉത്തരവാദിത്വം ഇവര്‍ക്ക് തന്നെയാണ്. ഇത് മറച്ചുവെച്ചാണ് റിപ്പോര്‍ട്ടല്‍ ചാനലിന്റെ പേരില്‍ നികേഷിനെ രക്ഷിച്ച് പ്രസ്താവന ഇറക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ സുപ്രീം കോടതി ഉള്‍പ്പെട ഇത്തരം കേസുകളില്‍ കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്ന ആളെ തന്നെ പ്രതിയാക്കിയാണ് നിയമ നടപടികള്‍ മുന്നോട്ടു കൊണ്ടുപേയിട്ടുള്ളത്. കമ്പനിക്കുവേണ്ടി ഓഹരിയെടുത്തവരാണ് ഇതിലെ പ്രതികളെന്ന വാദം സുപ്രീം കോടതിയും തള്ളിയിരുന്നു.

റിപ്പോര്‍ട്ടര്‍ ചനലിന്റെ വാദമനുസരിച്ച് കൊടുക്കാനുള്ള പൈസമുഴുവന്റെയും ഉത്തരവാദിത്വം ഓഹരി ഉടമകള്‍ക്കാണ് എന്നാണ്. ആളുകളില്‍ നിന്ന് കോടികള്‍ പണപ്പിരിവ് നടത്തി ഓഹരി മുഴുവന്‍ കൈക്കലാക്കിയ നികേഷിന് തട്ടിപ്പില്‍ പങ്കില്ല താനും. തന്റെയും ഭാര്യയുടെയും പേരില്‍ കോടികളുടെ ഓഹരിയാണ് റിപ്പോര്‍ട്ടറിലുള്ളതെന്ന് പറയുന്ന നികേഷ് ഈ സമ്പത്തിന്റെസ്‌ത്രോതസകൂടി വെളിപ്പെടുത്തേണ്ടിവരും.

Top