നികേഷ്‌കുമാര്‍ പഴയ കെഎസ്‌യു നേതാവ്; പച്ചക്കള്ളങ്ങള്‍ പൊളിച്ച് സോഷ്യല്‍ മീഡിയ

കോഴിക്കോട്: വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ഇടതുസഹയാത്രീകനായിരുന്നുതന്നെന്ന നികേഷ് കുമാറിന്റെ വാദം പൊളിയുന്നു. കെഎസ് യു സ്ഥാനാര്‍ത്ഥിയായി കോളേജ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പഴയകാല നോട്ടീസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നികേഷ് കുമാറിന്റെ പച്ചക്കള്ളം പൊളിഞ്ഞത്.

കലാലയ കാലത്ത് ഇടതുപക്ഷത്തിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനം എസ്എഫ്‌ഐ കടുത്ത എതിരാളികളായി കരുതുന്ന കെഎസ്‌യു വിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നികേഷ് മത്സരിച്ചതിന്റെ രേഖകള്‍ സാമൂഹ്യസൈറ്റില്‍ പ്രചരിക്കുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തിന് മാര്‍ ഇവാനിയോസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നികേഷ്‌കുമാര്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെന്ന് തെളിയിക്കുന്ന നോട്ടീസാണ് എതിരാളികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടിരിക്കുന്നത്.NIKESH -KSU

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ആദര്‍ശാധിഷ്ഠിത അടിത്തൂണ്‍ പണിതുയര്‍ത്തിയ കര്‍മ്മധീരന്‍, സ്വാര്‍ത്ഥ മോഹങ്ങളേക്കാള്‍ സഹപാഠികളുടെ ഉന്നമനത്തിന് അഹോരാത്രം യത്‌നിക്കുന്ന ആദര്‍ശശാലി. അത്യൂന്നതങ്ങളിലെ അധികാരപീഠത്തേക്കാള്‍ സേവനത്തിന്റെ കൊച്ചു തുരുത്തുകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞ എടുത്ത യുവനേതാവ്, ഈ വര്‍ഷം നമുക്കായി ഒരു നല്ല മാഗസിന്‍ സമര്‍പ്പിച്ച നികേഷ്‌കുമാര്‍ മേലേത്ത്‌വീട് കോളേജ് യൂണിയനെ നയിക്കട്ടെ’ എന്ന് നോട്ടീസില്‍ കുറിച്ചിരിക്കുന്നു.

സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ കെ.എസ്.യു. പ്രൗഡ്‌ലി പ്രസന്റ് എന്ന തലക്കെട്ടില്‍ ചെയര്‍മാന്‍ പദവിക്ക് നേരെ നികേഷ്‌കുമാര്‍ മേലേത്ത് വീട് എന്നും കാണിച്ചിട്ടുണ്ട്. ജേര്‍ണലിസം വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അനേകം വിവാദങ്ങള്‍ നേരിടേണ്ടി വന്ന നികേഷ്‌കുമാറിനെതിരേ ഉപയോഗിക്കാനുള്ള പുതിയ ആയുധമായിട്ടാണ് എതിരാളികള്‍ ഈ നോട്ടീസിനെ കാണുന്നത്. നേരത്തേ നികേഷ് കുമാറിന്റെ ഇടതുപാളയത്തിലേക്കുള്ള വരവിനെ പിതാവ് എംവിരാഘവന്റെ സഹോദരി എംവി ലക്ഷ്മിക്കുട്ടിയമ്മയും എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

Top