ഇവിടുത്തെ നാലാമത്തെ തൂണും നിലംപതിച്ചാല്‍ ലോകാവസാനം

കേദാരേശ്വര്‍:ലോകാവസാനം വരുന്നു.വെറും പറച്ചിൽ അല്ല ലോകാവസാനത്തെക്കുറിച്ച് നിറംപിടിപ്പിച്ചതും ഇല്ലാത്തതുമായ അന്തമില്ലാത്ത കഥകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ വേറിട്ടവിവരം .ഇതിനുമുൻപ് നിറംപിടിപ്പിച്ച കഥകള്‍ പലതും തള്ളിക്കളയുമെങ്കിലും ഇതിനെ കുറിച്ചോര്‍ത്ത് ഇത്തിരിയെങ്കിലും പേടിക്കാത്തവരും വിശ്വസിക്കാത്തവരും കുറച്ചായിരിക്കും.വിശ്വാസത്തിന്റെ പേരിലും ലോകാവസാനത്തെക്കുറിച്ച് പല കഥകളും ഇറങ്ങുന്നുണ്ട്. അതിലൊന്നാണ് മഹാരാഷ്ട്രയിലെ കേദരേശ്വര്‍ ക്ഷേത്രത്തിലെ തൂണുകളെക്കുറിച്ചുള്ളത്. ഹരിശ്ചന്ദ്രേശ്വര്‍ കോട്ടയ്ക്ക് സമീപത്താണ് കേദാരേശ്വര്‍ ഗുഹാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. വലിയൊരു ഗുഹയില്‍ നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതില്‍ മൂന്ന് തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ്.the-mysterious-kedareshwar-cave3

വിശ്വാസത്തിന്റെ പേരിലും ലോകാവസാനത്തെക്കുറിച്ച് പല കഥകളും ഇറങ്ങുന്നുണ്ട്. അതിലൊന്നാണ് മഹാരാഷ്ട്രയിലെ കേദരേശ്വര്‍ ക്ഷേത്രത്തിലെ തൂണുകളെക്കുറിച്ചുള്ളത്. ഹരിശ്ചന്ദ്രേശ്വര്‍ കോട്ടയ്ക്ക് സമീപത്താണ് കേദാരേശ്വര്‍ ഗുഹാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. വലിയൊരു ഗുഹയില്‍ നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതില്‍ മൂന്ന് തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ്. കല്ലില്‍ തീര്‍ത്ത പീഠത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശിവലിംഗത്തിന് മൊത്തത്തില്‍ അഞ്ചടിയാണ് ഉയരം.kedareshwar-cave1

അരയ്ക്കൊപ്പം വെള്ളത്തില്‍ കിടക്കുന്ന ഇവിടെ എത്തിച്ചേരുക എന്നത് ഏറെ ശ്രമകരമാണ്. സാധാരണ സമയങ്ങളില്‍ ഐസിനേക്കാളും തണുത്ത വെള്ളമാണ് ഇവിടെയുള്ളത്. മഴക്കാലങ്ങളില്‍ ഇവിടേക്കുള്ള വഴികളിലൂടെ വന്‍ അരുവികള്‍ ഒഴുകുന്നതിനാല്‍ ഒരു തരത്തിലും ഇവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകം അവസാനിക്കും എന്നതാണ്.
ഇതിനു ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും നല്‍കാനില്ലെങ്കിലും ഗ്രാമീണര്‍ ഇപ്പോഴും ഇങ്ങനെയാണ് വിശ്വസിക്കുന്നത്.സത്യയുഗം, ത്രേതയുഗം, ദ്വാപരയുഗം എന്നീമൂന്നു യുഗങ്ങളിലും ഓരോ തൂണുകള്‍ വീതം നശിപ്പിക്കപ്പെട്ടു എന്നും നാലാമത്തെ യുഗമായ കലിയുഗത്തില്‍ അവസാനത്തെ തൂണും നിലംപതിക്കുമെന്നും അന്ന് ലോകം അവസാനിക്കുമെന്നുമാണ് വിശ്വാസം.

Latest