പള്‍സര്‍ നാദിര്‍ഷയെ കരുക്കി;വില്ലൻ നാദിർഷ തന്നെ ! ആക്രമണത്തിന് മുമ്പ് 25000 രൂപ നാദിര്‍ഷ നല്‍കിയെന്ന് മൊഴി

കൊച്ചി:കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. ആക്രമണത്തിന് മുമ്പ് 25000 രൂപ നാദിര്‍ഷ നല്‍കിയെന്നാണ് മൊഴി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമയുടെ സെറ്റിലെത്തിയാണ് പണം വാങ്ങിയത്. തൊടുപുഴ സിനിമാ സെറ്റിലെത്തി പണം വാങ്ങിയത് ദിലീപ് പറഞ്ഞിട്ടെന്നും സുനി മൊഴി നല്‍കി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവറിന്റെ സ്ഥിരീകരണവുമുണ്ട്.

ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികള്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിര്‍ഷായുടെ മൊഴികളും പരിശോധിച്ച അന്വേഷണ സംഘത്തിനു പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യക്തമായി. ഇതോടെ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തയാറെടുത്തിരുന്നു.

എന്നാല്‍, വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ 13നു പരിഗണിക്കുന്നതിനായി മാറ്റിയ കോടതി, അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി. ഇതിനിടയില്‍ ചികിത്സതേടി ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷായെ ഞായറാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തു.ഞായറാഴ്ച രാത്രി 9.30 ഓടു കൂടിയാണ് നാദിര്‍ഷാ സ്വകാര്യ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് വാങ്ങിയത്. സാധാരണ ഞായറാഴ്ചകളില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് പതിവില്ലാത്തതാണെന്നും എന്നാല്‍ പ്രത്യേക അപേക്ഷയെ തുടര്‍ന്നാണു നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നടി ആക്രമണക്കേസ്: രണ്ടാം പ്രതി മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കാമെന്ന് വെളിപ്പെടുത്തല്‍; കേസ് കൃത്രിമമാണെന്ന മൊഴി ജീവനെടുക്കുമോകൊച്ചിയിൽ പൾസർ സുനിലും, സംഘവും പീഡിപ്പിച്ച നടിയുടെ പേര് ഫെയ്സ് ബുക്കിലൂടെ പരസ്യപ്പെടുത്തിയ പെൺ സിനിമ കൂട്ടായ്മ WICC – ക്കെതിരെ നടപടി വേണ്ടെന്ന് പോലീസ്. കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ പായ്ച്ചിറ നവാസ്.നടിയുടെ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയിലേയ്ക്ക്; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യംനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടു !…സാക്ഷി മൊഴി പുറത്തു വിട്ടതും ദിലീപ് ?ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ?; നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്
Latest
Widgets Magazine