നാദിര്‍ഷ ഹാജരാകാനുള്ള സാധ്യത മങ്ങുന്നു; നോട്ടീസ് നല്‍കണമെന്ന് താരം ആവശ്യപ്പെട്ടിട്ടും അന്വേഷണ സംഘം തയാറായില്ല

കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷ പൊലീസിന് മുന്നാകെ ഹാജരാകുന്ന കാര്യത്തില്‍ കാര്യത്തില്‍ ആശയക്കുഴപ്പം. ഹാജരാകാനുള്ള നോട്ടീസ് നല്‍കണമെന്ന് നാദിര്‍ഷാ ആവശ്യപ്പെട്ടിട്ടും അന്വേഷണ സംഘം തയാറായില്ല. ഇതോടെയാണ് നാദിര്‍ഷാ ഹാജരാകാനുള്ള സാധ്യത കുറഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാജരാകാന്‍ തയാറാണെന്ന് നാദിര്‍ഷ അറിയിച്ചത്.നാദിര്‍ഷ എത്തുമെന്ന പ്രതീക്ഷയില്‍ ചോദ്യം ചെയ്യാനായി കേസന്വേഷണത്തില്‍ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബില്‍ എത്തിയിരുന്നു.  നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍.ആശുപത്രിയിൽ നിന്നിറങ്ങിയ നാദിർഷാ അജ്ഞാത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. നിയമോപദേശം തേടുന്നതിനായിരുന്നു ഇത്. അതിന് ശേഷം നാദിർഷാ ഏലൂരിലെ വീട്ടിലെത്തി. ഇതോടെ ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന അഭ്യൂഹവുമെത്തി. എന്നാൽ കേസ് അന്വേഷണവുമായി നാദിർഷാ സഹകരിക്കില്ലെന്നാണ്   സൂചന. സ്വമേധയാ ചോദ്യം ചെയ്യലിന് നാദിർഷാ ഹാജരാകില്ല

നിലവിലെ സാഹചര്യത്തിൽ അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിയമോപദേശമാണ് നാദിർ ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. ഹൈക്കോാടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിലാണിത്. കോടതി ഹർജി പരിഗണിക്കുന്നതിനാൽ പുതിയ നോട്ടീസ് നാദിർ ഷായ്ക്ക് നൽകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കോടതിയിൽ നിന്നുള്ള തീരുമാനം അനുസരിച്ച് പ്രവർത്തിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നാദിർഷാ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ കടുത്ത നിലപാടുകളിലേക്ക് അന്വേഷണ സംഘം മാറും. നാദിർഷായെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനും സാധ്യതയുണ്ട്. ചോദ്യം ചെയ്യലിന് സ്വേധായാ ഹാജരായാൽ കടുത്ത നടപടികൾ എടുക്കില്ല.

അതിനിടെ നാദിർഷായ്ക്ക് ജാമ്യം നൽകരുതെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ നിലപാട് എടുക്കും. നാദിർഷായ്‌ക്കെതിരായ തെളിവുകളും മൊഴികളിലെ വൈരുദ്ധ്യവും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കാൻ സാധ്യതയുണ്ട്. കുറ്റപത്രം വൈകിപ്പിക്കാനാണ് നീക്കമെന്നും കോടതിയിൽ നിലപാട് എടുക്കും. നാദിർഷായെ വീണ്ടും വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നാദിർഷാ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനുശേഷമേ നാദിർഷായെ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കൂവെന്നാണ് നിലപാട്. ഇത് ഹൈക്കോടതി അംഗീകരിച്ചാൽ അന്വേഷണത്തിന് പുതിയ തലം വരികയും ചെയ്യും.

അന്വേഷണ സംഘത്തിനു മുന്നിൽ സ്വമേധയാ ഹാജരാകാൻ നാദിർ ഷാ രാവിലെ തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. രാവിലെ നാദിർ ഷാ എത്തുമെന്ന് പ്രതീക്ഷിച്ച് അന്വേഷണ ചുമതലതയുള്ള പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ് അടക്കമുള്ള ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബിൽ എത്തിയിരുന്നു. ആലുവ റൂറൽ എസ്‌പി അടക്കമുള്ള സംഘവും സ്ഥലത്തെത്തിയെങ്കിലും പിന്നീട് മടങ്ങി. കഴിഞ്ഞ ദിവസം ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് അദ്ദേഹം ആശുപത്രിയിൽ അഡ്‌മിറ്റ് ആകുകയായിരുന്നു. ഇന്നലെ രാത്രി നാദിർ ഷാ ഡിസ്ചാർജ് വാങ്ങിപോയിരുന്നു. പൊലീസ് നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നാദിർഷായെ ചോദ്യം ചെയ്ത ശേഷം കാവ്യമാധവനേയും പൊലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷം കുറ്റപത്രം നൽകാനാണ് നീക്കം. ഇത് അട്ടിമറിക്കാനാണ് നാദിർഷാ ചോദ്യം ചെയ്യലിനെത്തുന്നത് വൈകിപ്പിക്കുന്നത്.

90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാൻ കഴിയാതെ വന്നാൽ ദിലീപിന് ജാമ്യം കിട്ടും. ഈ സാധ്യതയ്ക്ക് വേണ്ടിയാണ് നാദിർഷാ അ്‌ന്വേഷണവുമായി സഹകരിക്കാത്തതെന്നാണ് സൂചന. ദിലീപിനെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതിനൊപ്പം നാദിർ ഷായെയും 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇരുമിച്ചിരുത്തിയും വെവ്വേറെയുമായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് നിരവധി പേരിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഈ മൊഴികൾ പരിശോധിച്ചതിൽ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ തന്നെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് അറസ്റ്റു ചെയ്യാനാണെന്നും ദിലീപിനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്നും നാദിർ ഷാ ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. ഹർജി 13നാണ് പരിഗണിക്കുക.

അഞ്ചാംതീയതിയാണ് നോട്ടീസ് നൽകിയത്. ആറാം തീയതി അഞ്ച് മണിക്ക് മുമ്പ് ഹാജരാകാനാണ് നിർദ്ദേശം. അതുകൊണ്ട് തന്നെ ഇനി നാദിർഷായ്ക്ക് നോട്ടീസ് നൽകില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആദ്യ നോട്ടീസിനോട് ആശുപത്രിയിലാണെന്ന് മറുപടി നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഇനി നോട്ടീസ് കിട്ടിയാൽ മാത്രം പൊലീസുമായി സഹകരിച്ചാൽ മതിയെന്നാണ് നാദിർഷായ്ക്ക് കിട്ടിയ ഉപദേശം. ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായാൽ ഭയം അകലുകയും ചെയ്യും. കാവ്യാ മാധവനേയും കേസിൽ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നാദിർഷായുടെ കാര്യത്തിൽ പൊലീസെടുക്കുന്ന നീക്കങ്ങളെ കരുതലോടെ വീക്ഷിക്കുകയാണ് അഭിഭാഷകർ. നാദിർഷായേയും കാവ്യയേയും ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തെളിവൊന്നുമില്ലെന്നും അഭിഭാഷകർ വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് നാദിർഷാ അന്വേഷണവുമായി സ്വമേധയാ സഹകരിക്കാത്തതും.

നാദിർഷായെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. സ്വകാര്യആശുപത്രിയിൽനിന്നു പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചെന്നാണ് സൂചന. കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിർഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ നാദിർഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടർന്ന് നാദിർഷാ സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് നാദിർഷാ ആശുപത്രിയിൽ അഡ്‌മിറ്റായത്. ഗൗരവമില്ലാത്ത പ്രശ്നങ്ങളാണ് ആശുപത്രി വാസത്തിന് ഉയർത്തിയത്. അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നാദിർഷാ പോളക്കുളം ഗ്രൂപ്പിന്റെ ആശുപത്രിയിൽ അഡ്‌മിറ്റായത്. ഇതു തിരിച്ചറിഞ്ഞ് പൊലീസ് സമ്മർദ്ദം ശക്തമാക്കി. ഇതോടെ നാദിർഷായ്ക്ക് ആശുപത്രി വിടേണ്ടി വരികയായിരുന്നു.

കേസിൽ അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നാദിർഷായെ കസ്റ്റഡിയിൽ എടുത്താൽ ത്തന്നെ വിശദമായ ചോദ്യം ചെയ്യലിനുശേഷമേ അറസ്റ്റിനു സാധ്യതയുള്ളൂവെന്നാണ് പൊലീസ് നൽകിയിരുന്ന സൂചന. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയുള്ള കേസിൽ സംവിധായകനും നടൻ ദിലീപിന്റെ സുഹൃത്തുമായ നാദിർഷ തെറ്റായ വിവരങ്ങൾ നൽകി വഴിതെറ്റിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

ദിലീപ് അറസ്റ്റിലായിട്ട് ഇന്നലെ രണ്ടുമാസം പൂർത്തിയായി. ജൂലൈ 10നാണ് ജനപ്രിയനായകൻ അറസ്റ്റിലായത്. ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നുതവണ തള്ളിയിരുന്നു. ഹൈക്കോടതിയിൽ ബുധനാഴ്ച വീണ്ടും ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. ജയിലിൽ കിടന്നുതന്നെ ദിലീപിന് സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഗണേശ്‌കുമാറിന്റെ പ്രസ്താവനയെന്നു കോടതിയെ ധരിപ്പിച്ചാവും പൊലീസ് ജാമ്യാപേക്ഷയെ പ്രതിരോധിക്കുക എന്നാണ് സൂചന. ചട്ടങ്ങൾ മറികടന്ന് ഒട്ടേറെ പ്രമുഖർ ജയിലിൽ ദിലീപിനെ സന്ദർശിക്കാനെത്തിയതും പൊലീസ് ചൂണ്ടിക്കാട്ടും.

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി; സിബിഐ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ് ദിലീപിന് നല്‍കിയില്ല: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിക്ക് കാണാന്‍ കോടതി അനുമതി ഒരു തെളിവുമില്ലാതെ ദിലീപിന്‍െ്‌റ പുട്ടുകട അടിച്ചു തകര്‍ത്തവരെന്തേ മൊയ്തീനോട് ആവേശം കാണിക്കുന്നില്ല? ദിലീപുമായി മോഹൻലാൽ കൊമ്പുകോർത്തിരുന്നു.കാരണമെന്ത് മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍
Latest
Widgets Magazine