നഗ്ന റസ്റ്റോറന്റ് തുറന്ന് പാരീസ് നഗരം; ഭക്ഷണ വൈവിധ്യമൊരുക്കാന്‍ ഒ നാച്ചുറല്‍

പാരീസ്: നഗ്നരായിരുന്ന് ഭക്ഷണം കഴിക്കുന്നതിന് അവസരമൊരുക്കി ഒരു റസ്‌റ്റോറന്റ്. ഫ്രാന്‍സിലെ പാരീസിലാണ് സംഭവം. ഫ്രാന്‍സിലെ തന്നെ ആദ്യത്തെ നഗ്ന റസ്റ്റോറന്റാണ് പാരീസില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

ഒ നാച്ചുറല്‍ എന്ന് പേരിട്ടിരുന്ന റസ്റ്റോറന്റ് പാരീസ് നാച്ചുറിസ്റ്റ് അസോസിയേഷന് മാത്രമായി അത്താഴം വിളമ്പുകയും ചെയ്തു. 40 സീറ്റുകളാണ് റസ്റ്റോറന്റിലുള്ളത്. 26 ഡോളറാണ് ആഹാരത്തിന് നല്‍കേണ്ടത്.

റസ്റ്റ്‌റ്റോറന്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളെല്ലാം അഴിച്ചു നല്‍കേണ്ടി വരും. അത് സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യവും ഉണ്ട്. ആഹാരം കഴിച്ച് മടങ്ങുമ്പോള്‍ വസ്ത്രങ്ങള്‍ തിരികെ ലഭിക്കും. റസ്‌റ്റോറന്റിനകത്ത് അത്യാധുനിക സൗകര്യങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വഴിയാത്രക്കാര്‍ റസ്റ്റോറന്റിലേക്ക് ഒളിഞ്ഞു നോക്കാതിരിക്കാനായി കാഴ്ച മറച്ചിട്ടുണ്ട്. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലൊരു നഗ്‌ന റസ്‌റ്റോറന്റ് തുറന്നിരുന്നു.

Latest
Widgets Magazine