ചരിത്രം കുറിച്ച് നാസ… നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയിലിറങ്ങി!!!

കാലിഫോർണിയ: നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് ചൊവ്വയിൽ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇൻസൈറ്റ് ഇറങ്ങിയത്. ആറ് മാസം മുൻപാണ് ഇൻസൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹിരാകാശത്തിലൂടെ 54.8 കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങിയത്. ചൊവ്വയിലെ രഹസ്യങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ബഹിരാകാശ പഠന പര്യവേക്ഷണകേന്ദ്രമായ നാസ 2018 മെയ് അഞ്ചിന് ഇൻസൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയുടെ ഉപരിതലത്തിൽ എന്ത് എന്ന ആകാംക്ഷ തന്നെയാണ് പേടകത്തിന്റെ പഠനവിഷയം.

ഭൂമിയിലെ കുലുക്കങ്ങൾക്ക് സമാനമായ കമ്പനങ്ങൾ ചൊവ്വയിലുണ്ടാകുന്നുണ്ടോ എന്ന് പേടകം പരിശോധിക്കും. ചൊവ്വയിൽ കുഴിക്കാനുള്ള ഡ്രില്ലും പേടകത്തിൽ സജ്ജമാണ്. ഇൻസൈറ്റിന് ഏകദേശം 358 കിലോ ഭാരമുണ്ട്. സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തനം. ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള ഇൻസൈറ്റിൻെറ യാത്രയെ വലിയ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം വീക്ഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതാണ്ട് 19,800 കിലോമീറ്റര്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പേടകം അന്തരീക്ഷവാതകങ്ങളുമായുള്ള ഘര്‍ഷണത്തില്‍ 500 ഡിഗ്രി സെല്‍ഷ്യസ് ചൂടാകും. ഉപരിതലത്തില്‍ സ്പര്‍ശിക്കുന്നതിന് 6.45 മിനിറ്റ് ഉള്ളപ്പോഴാണ് പേടകം അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വകുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള ജര്‍മന്‍നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.

Top