നാസയും അങ്കലാപ്പിൽ !.അന്യഗ്രഹ ജീവികളുടെ ഭീഷണി; ഭൂമിയെ സംരക്ഷിക്കാന്‍ ജോലിക്കാരെ തേടി നാസ

ലണ്ടൻ: അന്യഗ്രഹ ജീവികൾ ഉണ്ടോ ?അവ മനുഷ്യന് ഭീഷണി ആണോ ? അന്യഗ്രഹ ജീവികളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കാന്‍ ജോലിക്കാരെ തേടി അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത് വന്നിരിക്കുന്നു. വന്‍ ശമ്പളം വാഗ്ദാനം ചെയ്താണ് നാസ ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്.പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നാണ് ഉദ്യോഗത്തിന്റെ പേര്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം. പുതിയതായി സൃഷ്ടിച്ച തസ്തികയല്ല ഇത്. 2014 മുതല്‍ കാതറിന്‍ കോണ്‍ലി എന്ന സ്ത്രീ ഈ തസ്തികയില്‍ ജോലിചെയ്ത് വരുന്നു.

ബഹിരാകാശ പര്യവേഷണത്തിന്റെ ഭാഗമായി ബഹിരാകാശമോ മറ്റ് ഗ്രഹങ്ങളോ മലിനമാക്കാന്‍ പാടില്ലെന്ന കൃത്യമായ നയങ്ങളുണ്ട് നാസയ്ക്ക് അതുകൊണ്ട്തന്നെ അന്യഗ്രഹ മാലിന്യങ്ങളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുക മാത്രമല്ല മറ്റ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മനുഷ്യര്‍ വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ അത് തടയുകയും വേണം. മിഷന്‍ പൂര്‍ത്തിയായി തിരിച്ചെത്തുന്ന പേടകങ്ങള്‍ വഴി അവിടെ നിന്നുള്ള മാലിന്യങ്ങള്‍ ഭൂമിയില്‍ എത്തുന്നത് തടയുകയും വേണം. ഏത് ബഹിരാകാശ ദൗത്യത്തിലും അന്യഗ്രഹങ്ങളെ മലിനമാക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒരു ശതമാനം മാത്രമാണെന്ന് കോണ്‍ലി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top