ശുക്രനില്‍ അന്യഗ്രഹജീവികള്‍ ജീവിക്കുന്നുണ്ട്; നിര്‍ണായക കണ്ടെത്തലുമായി നാസ

ശുക്രനില്‍ അന്യഗ്രഹജീവികള്‍ ജീവനോടെ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് നാസയുടെ കണ്ടെത്തല്‍. ശുക്രന്റെ അന്തരീക്ഷോപരിതലത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ വെളിച്ചം ആഗിരണം ചെയ്യുന്ന ബാക്ടീരിയകള്‍ ഉള്ളതുപോലെ, ശുക്രന്റെ അന്തരീക്ഷോപരിതലത്തിലും, മേഘപടലങ്ങള്‍ക്കിടെയിലും, നിഗൂഢസ്വഭാവമുള്ള ഇരുണ്ട പാച്ചസുകള്‍ കണ്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. നിറയെ പാറക്കൂട്ടങ്ങള്‍ ഉറഞ്ഞ് കിടക്കുന്നതാണ് ശുക്രഗ്രഹം. വലിപ്പത്തില്‍ ആറാംസ്ഥാനം ഉള്ള ശുക്രന്‍ ഇതുവരെ വാസയോഗ്യമാണെന്ന് കണ്ടെത്തിയിട്ടില്ല. അന്യഗ്രഹജീവികള്‍ ശുക്രനില്‍ ഉണ്ടായേക്കാമെന്ന സാധ്യതകള്‍ മുമ്പും പറഞ്ഞിട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ആധികാരികമായ ഒരു പഠനം നാസ പുറത്തുവിടുന്നത്. വളരെ ഉയര്‍ന്ന അന്തരീക്ഷ താപനിലയും, സള്‍ഫ്യൂരിക് ആസിഡ് മഴയായി പെയ്യുന്നതുമാണ് ശുക്രന്റെ പ്രത്യേകതയെന്നും ഈ സാഹചര്യത്തില്‍ ജീവികള്‍ക്ക് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും നേരത്തെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.എന്നാല്‍ അന്തരീക്ഷ ഉപരിതലത്തില്‍ ജീവിക്കുന്ന സൂഷ്മജീവാണുക്കള്‍ ശുക്രനിലുമുണ്ടെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഭൂമിയിലുള്ള ബാക്ടീരിയകള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഭൂമിക്ക് പുറത്ത് 25 മൈലുകള്‍പ്പുറം ജീവിക്കാന്‍ കഴിയുമെന്ന് ഗവേഷണപ്രബന്ധം തയ്യാറാക്കിയ ഡേവിഡ് ജെ സ്മിത്ത് പറയുന്നു. പുതിയ പഠനത്തെ തുടര്‍ന്ന് ശുക്രന്റെ അന്തരീക്ഷത്തിലേക്ക് ഡെല്‍റ്റാ ചിറകുകളുള്ള വിമാനത്തെ അയക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. എന്നാല്‍ ഒരു വര്‍ഷത്തെ തുടര്‍ച്ചയായ പഠനങ്ങള്‍ക്കുശേഷമാകും വിമാനത്തെ അയക്കുകയുള്ളുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Top