വനിതാ കമ്മീഷനെ കുരുക്കിലാക്കി പൂഞ്ഞാർ സിംഹം !പി.സി ജോർജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ വനിതാ കമ്മീഷന് അധികാരമില്ല:അഡ്വ. അഡോൾഫ് മാത്യു

ന്യുഡൽഹി :ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ചു എന്ന പാരാതിയിൽ പി.സി ജോർജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ദേശീയ വനിതാ കമ്മീഷന് അധികാരമില്ലയെന്ന് ജോർജിന്റെ അഭിഭാഷകൻ അഡോൾഫ് മാത്യു.വനിതാ കമ്മീഷന് മുമ്പിൽ നേരിട്ട് ഹാജരാകണമെന്ന ആവശ്യം നിയമപരമായി നില നിൽക്കില്ല എന്നും സുപ്രീം കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡോൾഫ് മാത്യ വ്യക്തമാക്കി .ഒരു വ്യക്തിക്ക് ഭരണഘടനാ നൽകുന്ന അവകാശത്തിൽ പെട്ട അവകാശം ആണ് ഒരേ കേസിൽ പ്രതിയാക്കപ്പെട്ടു അന്വോഷണം നേരിടുന്ന വ്യക്ത അതെ കേസിൽ മറ്റൊരാളുടെ അരികിൽ അതേകാര്യത്തിൽ വിവരങ്ങൾ വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ലാ എന്നുള്ളത് .

പ്രതിക്ക് ഒരു രാജ്യത്ത് ഒരിടത്തും കുറ്റവുമായ ബന്ധപ്പെട്ട ഒരു കാര്യവും വെളിപ്പെടുത്താൻ കഴിയില്ല .അത് പ്രിവിലേജാണ് .ഭരണഘടനയുടെ ആർട്ടിക്കിൾ 20 (3 ) പ്രകാരം പി.സി ജോർജിനെ വിളിച്ചുവരുത്താൻ ദേശീയ വനിതാ കമീഷന് നിയമപരമായി അധികാരമില്ല .ഒരു ക്രിമിനൽ കേസ് നിലനിക്കെ അതെ കേസിൽ പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ അധികാരം ഇല്ല .അതെ കേസിലെ വിവരങ്ങൾ മറ്റൊരിടത്ത് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല .അത് പ്രതിക്ക് (വ്യക്തിക്ക് ) ഭരണഘടന നൽകുന്ന അവകാശമാണ് .ആ ഭരണഘടനപരമായ അവകാശം നിലനിൽക്കെ ജോർജിനെ ചോദ്യം ചെയ്യാൻ ദേശീയ വനിതാ കമ്മീഷന് അധികാരമില്ല .ഒരു വ്യക്തി എന്ന നിലയിലും സമാന കേസ് നിലനിക്കുന്നതിനാലും ഭരണഘടന പ്രൊട്ടക്ഷൻ പിസിജോർജിനുണ്ട് .ARTICLE 20-3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണഘടനയുടെ പ്രൊട്ടക്ഷൻ പി.സി ജോര്ജിനുള്ളതിനാലും സമാന പരാതിയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ജോർജിന്റെ പേരിൽ ക്രിമിനൽ കേസുള്ളതിനാലും ഇതു നിലനിൽക്കെ, ഇക്കാര്യത്തിൽ മറ്റാർക്കും വിശദീകരണം നൽകേണ്ട ആവശ്യം പി.സി ജോർജിനില്ല എന്ന് ജോർജിന്റ അഭിഭാഷകൻ കൂടിയായ അഡോൾഫ് മാത്യു പറയുന്നു .സുപ്രീം കോടതിയിൽ നിരവധി വിധികൾ ചൂന്തിക്കാട്ടിക്കൊണ്ടാണ് സുപ്രീം കോർട്ടിലെ പ്രമുഖ ആഭിഭാഷകൻ കൂടിയായ ആഡോലഫ് മാത്യു ഈ വാദം ഉയർത്തുന്നത് .ജോർജിന് ഭരണഘടനയുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ADV ADOLF -PC -REKHA SHARMA

കഴിഞ്ഞ ദിവസം അഭിഭാഷകനായ അഡോൾഫ് മാത്യു കമ്മിഷൻ ആസ്ഥാനത്ത് എത്തിയെങ്കിലും കമ്മിഷൻ അധ്യക്ഷ രേഖ ശർമ കാണാൻ അനുമതി നൽകിയില്ല.പിസി ജോർജ് എത്തിയിട്ടുണ്ടോ എന്ന് ഫോൺ മുഖാന്തരം ആരാഞ്ഞ കമ്മിഷൻ അഭിഭാഷകനാണെങ്കിൽ കാണാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി. നിയമലംഘനമാണിതെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ മറുപടി ഓഫിസിൽ എൽപ്പിച്ചു മടങ്ങിക്കോളൂ എന്നായിരുന്നു പ്രതികരണം.ഓഫീസിൽ വിചാരണക്കായി എത്തി എന്നും തന്റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ല എന്നും അതേസമയം തന്നെ രേഖാമൂലം കാമീഷനു പരാതി നൽകി പി.സി ജോർജിന്റെ അഭിഭാഷകൻ അവിടെ നിന്നും പോവുകയായിരുന്നു .CRIME -PC

കന്യാസ്ത്രീയെ ആക്ഷേപിച്ച കേസിൽ നേരിട്ട് ഹാജരാകാനാണ് ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബർ 20ന് ഹാജരാകാനാണ് ആദ്യം നോട്ടീസ് നൽകിയത്. നേരിട്ട് വന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ യാത്രാബത്ത ലഭിച്ചില്ലെങ്കിൽ താൻ വരില്ലെന്നാണ് ജോർജ് കമ്മീഷനെ അറിയിച്ചത്. യാത്രാബത്ത നൽകിയാൽ ഡൽഹിയിൽ വരാമെന്നും അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ കേരളത്തിൽ വരണമെന്നുമാണ് പി.സി.ജോർജിൻറെ പ്രതികരണം. കമ്മീഷന് തന്നെ വിളിച്ചുവരുത്താൻ അധികാരം ഇല്ലെന്നും തന്‍റെ മൂക്ക് ചെത്തുമോ എന്നും ജോർജ് പരിഹസിച്ചിരുന്നു.CRIME -PC2

ഇതിനിടയിൽ ജോർജ്ജ് കമ്മീഷനിൽ ഹാജരാക്കുന്നത് ഒഴിവാക്കാനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽനിന്നും ജോർജിന് സ്റ്റേ ലഭിച്ചില്ല. ഇതിനുശേഷവും കമ്മീഷനു മുന്നിൽ ഹാജരാകാൻ തയ്യാറാവാത്ത പി.സി.ജോർജ് വെല്ലുവിളി തുടര്‍ന്നു. താൻ എത്താത്തതിന്‍റെ വിശദീകരണം തൻറെ വക്കീൽ വഴി അറിയിക്കാമെന്ന് ജോർജ് പറഞ്ഞിരുന്നു. പി.സി.ജോർജ് പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുകയും വിശദീകരണം നൽകാൻ ആവശ്യപ്പെട്ട വനിതാ കമ്മീഷനെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് കമ്മീഷൻറെ വിലയിരുത്തല്‍.എന്നാൽ അതെ കേസിൽ പി.സി ജോർജിനെതിരെ കുറവിലങ്ങാട് പോലീസ് കേസ് എടുത്തിരിക്കുന്നതിനാൽ പി.സി ജോർജ് എം എൽ എ കമീഷനുമുന്നിൽ ഹാജരാകണം എന്നത് നിയമപരമായി നിലനിൽക്കില്ല

കന്യാസ്ത്രീയെ അപമാനിച്ച കേസില്‍ കന്യാസ്ത്രീയുടെ നേരിട്ടുള്ള പരാതി ലഭിച്ചതിന് ശേഷമാണ് കുറവിലങ്ങാട് പോലീസ് ജോർജിനെതിരെ കേസെടുത്തത്. ഇതേ പരാതിയിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കേസ് ഉള്ളതിനാൽ വനിതാ കമ്മീഷന് മുന്‍പില്‍ നേരിട്ട് ഹാജരാക്കാന്‍ തയ്യാറല്ലെന്ന പിടിവാശിയിലാണ് ജോർജ്. കോട്ടയം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ എതിരായ പീഡനകേസില്‍ ഇരയായ കന്യാസ്ത്രീയെ അദ്ദേഹം ആക്ഷേപിച്ചത്.

ബിഷപ്പ് ഫ്രാങ്കോ 12 തവണ പീഡിപ്പിച്ചപ്പോൾ പരാതിയും വിഷമവും ഇല്ലാതിരുന്ന കന്യാസ്ത്രീക്ക് പതിമൂന്നാം തവണ പരാതി പറഞ്ഞു വന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇതിന് തനിക്ക് സംശയമുണ്ടെന്നുമാണ് പി.സി.ജോർജിന്‍റെ വിവാദപ്രസ്താവന. പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യ എന്നുവിളിച്ച് ജോർജ് അധിക്ഷേപിച്ചുവെങ്കിലും പിന്നീട് ഈ പരാമർശം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. ജോർജിനെതിരെ ഈ പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തുവെങ്കിലും സംസ്ഥാന പോലീസ് കേസെടുക്കാതെ ഒഴിഞ്ഞു മാറുകയും പിന്നീട് കന്യാസ്ത്രീ നേരിട്ട് പരാതി നൽകിയതോടെയാണ് പോലീസ് കേസ് എടുത്തത്. ജോർജിന്‍റെ മൊഴി ഇതുവരെയും എടുക്കാൻ പോലീസ് തയ്യാറായിട്ടില്ല.

Top