പിസിയുടെ വായടപ്പിച്ച് വനിതാ കമ്മീഷന്റെ മറുപടി: രേഖകള്‍ കാണിച്ചാല്‍ യാത്രാബത്ത നല്‍കാം

കാത്തോലിക്കാ ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി നല്‍കിയ കന്യാസ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ പി സി ജോര്‍ജ് എംഎല്‍എയ്ക്ക് ദേശീയ വനിതാ കമ്മീഷന്റെ മറുപടി. വിഷയത്തില്‍ പിസി ജോര്‍ജ് നേരിട്ട് ഹാജരാകാന്‍ നേരത്തെ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്ന പിസിയുടെ മറുപടിയ്ക്കാണ് താന്‍ ശമ്പളം വാങ്ങുന്നില്ലെന്നും മറ്റ് വരുമാന മാര്‍ഗങ്ങളില്ലെന്നും രേഖാമൂലം അറിയിച്ചാല്‍ യാത്രാബത്ത നല്‍കാമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടാന്‍ പോകുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പോലീസ് അന്വേഷിക്കട്ടെയെന്നുമായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നടപടി വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. കന്യാസ്ത്രീകള്‍ നടത്തിവരുന്ന ധര്‍ണയിലോ, പരാതിയുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവനയിലോ പോലും യാതൊരു നടപടിയുമില്ലെന്നും രേഖാ ശര്‍മ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പിണറായിക്ക് കൂട്ട് ഇങ്ങനെ ഉള്ളവര്‍ മാത്രമാണോയെന്ന് പി.സി ജോര്‍ജ്; തൃപ്തിക്ക് വട്ടാണോ..വീട്ടില്‍ കുത്തി ഇരുന്നില്ലെങ്കില്‍ അടി മേടിക്കും വനിതാ കമ്മീഷനെ കുരുക്കിലാക്കി പൂഞ്ഞാർ സിംഹം !പി.സി ജോർജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ വനിതാ കമ്മീഷന് അധികാരമില്ല:അഡ്വ. അഡോൾഫ് മാത്യു നിരോധനാജ്ഞയുടെ മറവില്‍ സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ ശ്രമം: പിസി ജോര്‍ജ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി പരിശുദ്ധരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണ്; ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ പിസി ജോര്‍ജ്… അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് ഈ മറുതയോട് എങ്ങനെയാടാ ഒന്ന് ഇംഗ്‌ളീഷില്‍ പറഞ്ഞുകൊടുക്കുക…?? പി.സി. ജോര്‍ജ്
Latest
Widgets Magazine