അമൃത്സറില്‍ സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് പ്രതിനിധിയായി അമൃത്സറില്‍ സിദ്ദു മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചു. സിദ്ദു അമൃത്സറില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഭാര്യ നവോജ്ത് കൗര്‍ സിദ്ദു പറഞ്ഞിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്‌ഥിരീകരിച്ചിരിക്കുകയാണ്.
നേരത്തെ പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 മുതല്‍ 62 സീറ്റുകള്‍വരെ നേടി പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യടുഡെ–ആക്സിസ് അഭിപ്രായ സര്‍വെയാണ് പ്രവചിച്ചിരിക്കുന്നത്. അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയാകുമെന്നും രണ്ടു വട്ടം തുടര്‍ച്ചയായി പഞ്ചാബ് ഭരിക്കുന്ന അകാലിദള്‍–ബിജെപി കൂട്ടുകെട്ട് മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് സര്‍വെ നല്‍കുന്നത്. എഎപി 29 ശതമാനം വോട്ട് നേടി 36 മുതല്‍ 41 സീറ്റുകള്‍വരെ നേടും. ഭരണവിരുദ്ധ വികാരത്തില്‍ എന്‍ഡിഎ സഖ്യം 18 മുതല്‍ 22 സീറ്റിലേക്കുവരെ ഒതുക്കപ്പെടാമെന്നും സര്‍വെ പ്രവചിക്കുന്നു. മായാവതിയുടെ ബിഎസ്പിക്കും പഞ്ചാബ് നിയമസഭയില്‍ സീറ്റ് ലഭിക്കും. ബിഎസ്പി ഒന്നു മുതല്‍ നാലു സീറ്റുവരെ നേടിയേക്കാമെന്നാണ് സര്‍വെ പറയുന്നത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായേക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. സര്‍വെയില്‍ 34 ശതമാനം ആളുകളാണ് അമരീന്ദര്‍ മുഖ്യമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടത്.

Top