വര്‍ക്കൗട്ട് ചിത്രം പോസ്റ്റ് ചെയ്ത് നവ്യ നായര്‍; അനിയത്തിയാണോ എന്ന ചോദ്യവുമായി ആരാധകര്‍

മലയാളത്തിന്റെ മനസ്സ് കീഴടക്കിയ നടിയാണ് നവ്യനായര്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന നവ്യ അവതാരകയായി എത്തിയാണ് ഇപ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുന്നത്. നൃത്തത്തിലും നടി ശ്രദ്ധ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ നടി പങ്കുവച്ച തന്റെ വര്‍ക്കൗട്ട് ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സന്ദേശമാണ് നവ്യ നായര്‍ തന്റെ ചിത്രം പങ്കുവയ്ക്കുന്നതിലൂടെ നല്‍കിയിരിക്കുന്നത്. പല മുന്‍കാല നടികളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോഴും സ്‌ക്രീനില്‍ നവ്യ നിറഞ്ഞുനില്‍ക്കുന്നതിന്‍രെ കാരണവും മറ്റൊന്നല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

navya2

നവ്യയുടെ ചിത്ത്രതിന് മുപ്പതിനായിരത്തോളം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. നടിയുടെ പുതിയ രൂപം കണ്ട് അനുജത്തിയാണോ എന്നുവരെ ആരാധകര്‍ ചോദിക്കുന്നു.

Top