നവ്യാ നായര്‍ ഇനി അരക്കോടിയുടെ ബെന്‍സിന് ഉടമ…

മലയാളത്തിന്റെ പ്രിയ താരം നവ്യാ നായരുടെ യാത്ര ഇനി ബെന്‍സിലായിരിക്കും. പുതിയ ബെന്‍സ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് നവ്യാ നായര്‍. മെഴ്‌സഡീസ് ബെന്‍സിന്റെ ആഡംബര സെഡാനുകളിലൊന്നായ ഇ-ക്ലാസാണ് നവ്യ സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ വാഹനത്തിന്റെ വിശേഷം നവ്യ പങ്കുവെച്ചത്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ നവ്യ മകനും ഭര്‍ത്താവുമൊന്നിച്ച് പുതിയ കാറിന്റെ താക്കോല്‍ സ്വന്തമാക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 59 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപവരെയാണ് ഇ ക്ലാസിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി മൂന്നു വകഭേദങ്ങളിലാണ് ഇ ക്ലാസ് വിപണിയിലുള്ളത്. ഇ 200 ല്‍ 181 ബിഎച്ച്പി കരുത്തുള്ള 1991സിസി പെട്രോള്‍ എന്‍ജിനും ഇ 220 ഡിയില്‍ 192 ബിഎച്ച്പി കരുത്തുള്ള 1950 സിസി ഡീസല്‍ എന്‍ജിനും ഇ 350 ഡിയില്‍ 255 ബിഎച്ച്പി കരുത്തുള്ള 2987 സിസി ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന്റെ ഹൃദയം.

Latest
Widgets Magazine