കോടികള്‍ മുടക്കി നയന്‍ താര പുതിയ കാമുകന് വാങ്ങി കൊടുത്ത സമ്മാനം എന്ത് ? ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകും?

അഭിനയം, പെരുമാറ്റം ഇവയ്ക്കെല്ലാം നയന്‍ താരയ്ക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്. എന്നാല്‍ നയന്‍സിന് ഏറെ പേരു ദോഷം ഉണ്ടാക്കിയത് മുഴുവന്‍ കാമുകന്‍ മാരുടെ കാര്യത്തിലാണ്. താരത്തിന്‍റെ ഓരോ പ്രണയങ്ങളും അതിന്‍റെ പരാജയങ്ങളും ചാനലുകളില്‍ വന്‍ ആഘോഷവും ആയിരുന്നു.

ചിമ്പുവുമായുള്ള പ്രണയ ബന്ധം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഒടുവില്‍ പ്രഭുദേവയുമായി പ്രണയം. വിവാഹം വരെ എത്തിയ ആ ബന്ധത്തിനും ആയുസുണ്ടായിരുന്നില്ല. ഇപ്പോള്‍ താരത്തിന്‍റെ കാമുകനായി പറഞ്ഞു കേള്‍ക്കുന്നത് യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നത്. കൈയ്യില്‍ പ്രഭുദേവയുടെ പേര് പച്ചകുത്തി വച്ചതോടെയാണ് ആ പ്രണയം നാട്ടില്‍ പാട്ടായത്. വിഘ്‌നേശുമായി പ്രണയത്തിലായ ശേഷം ‘വി’ അക്ഷരം വരുന്ന ആഭരണങ്ങള്‍ നയന്‍ ഉപയോഗിക്കാന്‍ തുടങ്ങി. പൊതു പരിപാടികളിലും മറ്റും വിഘ്‌നേശിനൊപ്പം വന്നതോടെയാണ് ആ പ്രണയം നാട്ടില്‍ പാട്ടായത്.

നയന്‍താരയും വിഘ്‌നേശും ചെന്നൈയില്‍ ഒന്നിച്ചാണ് ഇപ്പോള്‍ താമസം എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്നെക്കാള്‍ രണ്ട് വയസ്സ് പ്രായം കുറഞ്ഞ സംവിധായകനുമായി നയന്‍താരയുടെ വിവാഹം ഉറപ്പിച്ചു എന്നും കേട്ടു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് വാര്‍ത്ത.

നയന്‍താര ഇപ്പോള്‍ കാമുകന് വാങ്ങിക്കൊടുത്ത സമ്മാനത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരം. തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായ നയന്‍ കോടികള്‍ ചെലവിട്ട് കാമുകന് ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങി കൊടുത്തു എന്നാണ് പറയുന്നത്.

രണ്ട് പേരും ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. സൂര്യയും കീര്‍ത്തിയും താരജോഡികളായി എത്തുന്ന താനാ സേര്‍ത കൂട്ടമാണ് വിഘ്‌നേശിന്റെ പുതിയ ചിത്രം. അരം, വേലൈക്കാരന്‍, ഇമയ്ക്കാ നൊടികള്‍ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന നയന്‍താര ചിത്രങ്ങള്‍.

Top