ബിജെപി മുന്നണി തകർന്നു..നരേന്ദ്രമോഡി അധികാരമേറ്റ ശേഷം സഖ്യം വിട്ടത് 16 പാര്‍ട്ടികള്‍;അഞ്ചു പാര്‍ട്ടികള്‍ കൂടി മുന്നണി വിടാനൊരുങ്ങുന്നു.

ന്യൂഡല്‍ഹി:ബിജെപി മുന്നണി തകർന്നു നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം എന്‍ഡിഎ വിട്ടത് 15 ചെറുപാര്‍ട്ടികള്‍. അഞ്ചെണ്ണം കൂടി ബിജെപി സഖ്യം അവസാനിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.ബിജെപി വഞ്ചകരാണെന്നും പ്രാദേശിക പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും ആരോപിച്ച് ഹരിയാനാ ജനഹിത് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തന്നെ എന്‍ഡിഎ വിട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ സഖ്യകക്ഷികളുടെ തിരിച്ചുപോക്കില്‍ എന്‍ഡിഎ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. തമിഴ്‌നാട്ടിലെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേക്ക കഴകം ഡിസംബറില്‍ ബിജെപിയുമായി വേര്‍പിരിഞ്ഞു. തമിഴര്‍ക്കെതിരേ ബിജെപി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പാര്‍ട്ടി നേതാവ് വൈക്കോ ആക്ഷേപിച്ചത്.

ഫെബ്രുവരിയില്‍ നാഗാലാന്റില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപിയ്ക്ക് തങ്ങളുടെ ഏറ്റവും പഴക്കം ചെന്ന മുന്നണികളില്‍ ഒരെണ്ണത്തെ നഷ്ടമായി. നാഗാ പീപ്പിള്‍സ് ഫ്രണ്ട് 15 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചപ്പോള്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ബിജെപി സഖ്യത്തിലെത്തി. മാര്‍ച്ചില്‍ ബിജെപിയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയത് തെലുഗുദേശം പാര്‍ട്ടിയുടെ കൊഴിഞ്ഞു പോക്കാണ്. ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാദം ഉന്നയിച്ചായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ വിട്ടത്. എന്നാല്‍ വര്‍ഷാവസാനം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാത്തവരെയെല്ലാം കൂട്ടി മറ്റൊരു സഖ്യവും നെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസോം ഗണ പരിക്ഷത്താണ് എന്‍ഡിഎ യില്‍ നിന്നും വേര്‍പിരിയുന്ന ഏറ്റവും പുതിയ കക്ഷി. ഇതോടെ ബിജെപി നയിക്കുന്ന സഖ്യം വിടുന്ന 16 ാമത്തെ പാര്‍ട്ടിയായി അസോം ഗണ പരിക്ഷത്ത് മാറും. ഭേദഗതി ചെയ്യാനിരിക്കുന്ന പൗരത്വ ബില്ലില്‍ പ്രതീഷേധിച്ചാണ് എജിപി സഖ്യം വിടുന്നത്. ബില്ല് ആസാമിനെ ഗുരുതരമായി ബാധിക്കുന്നത് എങ്ങിനെയാണെന്ന് ഏറ്റവും മികച്ച രീതിയില്‍ വ്യക്തമാക്കിയിട്ടും രക്ഷയില്ലാതായതോടെ സഖ്യം വിടുകയല്ലാതെ തരമില്ലെന്നാണ് എജിപി പ്രസിഡന്റ് അതുല്‍ ബോറ വ്യക്തമാക്കിയത്. അതേസമയം പോനാല്‍ പോകട്ടും പോട്ടെ എന്ന നിലപാടാണ് ബിജെപിയ്ക്ക്. പഴയ കൂട്ടുകാര്‍ പോകുമ്പോള്‍ പുതിയ കൂട്ടുകാര്‍ വരുമെന്നാണ് ബിജെപിയുടെ നിലപാട്.nda2

എന്‍ഡിഎ യ്‌ക്കൊപ്പംനിന്ന് കഴിഞ്ഞ തവണ ലോക്‌സഭയില്‍ മത്സരിക്കുകയും നിന്ന 14 സീറ്റിലും തോല്‍ക്കുകയും ചെയ്ത നടന്‍ വിജയകാന്തിന്റെ ദേശീയ മുര്‍പോക്കു ദ്രാവിഡ കഴകവും തെരഞ്ഞെടുപ്പിന് പിന്നാലെ എന്‍ഡിഎ വിട്ടിരുന്നു. 2016 തെരഞ്ഞെടുപ്പിന് മുമ്പായി പട്ടാളി മക്കള്‍ കക്ഷിയും സഖ്യം വിട്ടു.

പൊതു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ യ്ക്ക് വേണ്ടി ശക്തായി പ്രചരണം നടത്തിയ തെലുങ്കു സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയാണ് ബിജെപി സൗഹൃദം അവസാനിപ്പിച്ച മറ്റൊരു പാര്‍ട്ടി. 2016 ലായിരുന്നു കേരളത്തിലെ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ബോള്‍ഷെവിക്കുകള്‍) എന്‍ഡിഎ വിട്ടത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് അടുത്തിടെ ആദിവാസി ഗോത്രസമിതി നേതാവ് സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലേക്ക് പോയിരുന്നു.

ബിജെപിയുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകവിരുദ്ധരാണെന്ന് ആരോപിച്ച് 2017 ല്‍ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായിരുന്നു സ്വാഭിമാനി പക്ഷവും എന്‍ഡിഎ വിട്ടു. ബീഹാറിലെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയാണ് 2018 ല്‍ ബിജെപിയുമായി ബന്ധം ഛേദിച്ച ആദ്യ പാര്‍ട്ടി. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട പാര്‍ട്ടി നേതാവ് ജീതന്‍ റാം മാഞ്ചിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എന്‍ഡിഎ വിട്ട മാഞ്ചി പാര്‍ട്ടിയെ രാഷ്ട്രീയ ജനതാദള്‍ നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കൊണ്ടുപോയി ചേര്‍ത്തു.modi- naidu

അതേമാസം തന്നെ പശ്ചിമബംഗാളില്‍ ഗൂര്‍ഖാ ജനമുക്തിമോര്‍ച്ചയും എന്‍ഡിഎ വിട്ടു. അടുത്ത ഊഴം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. കര്‍ണാടകാ പ്രഗ്യാവന്ത ജനതാപാര്‍ട്ടി ബിജെപിയെ വിട്ട് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലായി. ഡിസംബറില്‍ പലതവണ അവഗണിക്കപ്പെട്ടെന്ന പരാതിയുമായി രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്‍ഡിഎ വിട്ട് യുപിഎ പാളയത്തില്‍ എത്തി. അമിത്ഷായുടെ വലംകൈ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബീഹാറില്‍ നിന്നുള്ള മുകേഷ് സാഹ്നഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയായിരുന്നു പിന്നീട് എന്‍ഡിഎ വിട്ടത്.

2018 ജൂണിലായിരുന്നു കശ്മീരിലെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മെഹ്ബൂബാ മുഫ്ത്തി സര്‍ക്കാര്‍ വീണു. പിന്നീട് ഇവര്‍ എതിരാളികളുമായി നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഗവര്‍ണര്‍ സത്യപാല്‍ മാലിക് വഴങ്ങിയില്ല.എന്‍ഡിഎ ഭരണത്തിന് കീഴി അതൃപ്തരായി ഇനിയും ചെറുമീനുകളുണ്ട്. ബിജെപിയുടെ ഏറ്റവും വലിയ പങ്കാളികള്‍ എന്ന് കരുതിയിരുന്ന ശിവസേനയും പിണങ്ങി നില്‍ക്കുകയാണ്. മഹാരാഷ്ട്രയില്‍ പരസ്പരം പോര്‍മുഖം തുറക്കുന്ന രീതിയിലായി കാര്യങ്ങള്‍. ഒപ്പം നില്‍ക്കാത്തവരെ എതിരാളികളായി കരുതി തോല്‍പ്പിക്കുമെന്ന ബിജെപിയുടെ വെല്ലുവിളി മഹാരാഷ്ട്രയില്‍ ശിവസേന ഏറ്റെടുത്തിരിക്കുകയാണ്. അതുപോലെ തന്നെ യുപിയില്‍ സോനിലാലിന്റെ അപ്നാ ദള്‍, ബിജെപിയുടെ സമീപനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്jaitley modi

യുപിയില്‍െ ക്യാബിനറ്റ് മന്ത്രിയായ ഓം പ്രകാശ് രാജ്ഭറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും എന്‍ഡിഎയില്‍ അതൃപ്തരാണ്. ഡിസംബറില്‍ മഹാരാജാ സുഹല്‍ദേവിനെ ബഹുമാനിക്കാനായി ബിജെപി സംഘടിപ്പിച്ച റാലി എസ്ബിഎസ്പി ബഹിഷ്‌ക്കരിച്ചിരുന്നു. ബീഹാറിലെ ലോക് ജനശക്തി പാര്‍ട്ടി മേഘാലയയിലെ മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും എന്‍ഡിഎ വിടാന്‍ ആലോചനയുണ്ട്. പൗരത്വ ബില്‍ തന്നെയാണ് കാരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 ചെറുപാര്‍ട്ടികളെ ഒപ്പം കൂട്ടിയായിരുന്നു ബിജെപി മത്സരിച്ചത്. 282 സീറ്റുകളില്‍ അവര്‍ തനിച്ചു ജയിച്ചപ്പോള്‍ 22 പാര്‍ട്ടികളും ചേര്‍ന്ന് 54 സീറ്റുകള്‍ അധികം നല്‍കി. തെരഞ്ഞെടുപ്പിന് ശേഷവും ഒട്ടേറെ ചെറിയ പാര്‍ട്ടികളെ ബിജെപി സഖ്യത്തിലെടുത്തു.

നരേന്ദ്രമോഡി ഏറ്റവും വലിയ നേതാവായ ശേഷം എന്‍ഡിഎ യ്ക്ക് കരുത്ത് ഇരട്ടിയായെന്നാണ് ബിജെപിയുടെ വാദിക്കുമ്പോള്‍ മുന്നണി ജനാധിപത്യം ഇല്ലാതായെന്നാണ് ചെറുപാര്‍ട്ടികളുടെ ആക്ഷേപം. എക്കാലത്തെയും വലിയ നേതാവ് ഇന്ത്യ കണ്ട ഏറ്റവും പ്രമുഖനായ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്നെല്ലാമാണ് പ്രചരണമെങ്കിലും

Top